Chapter Title : കോകില മിസ്സ് 3 [കമൽ]
മിണ്ടാൻ പോയില്ല. ഷെൽഫിൽ നിന്നും പുതിയതൊരെണ്ണം എടുത്തിട്ടു. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിൽ തന്റെ മീശയും ക്ഷൗരക്കത്തിയും തമ്മിലുള്ള ദൂരമളന്നു.
“അളിയാ... പുതിയ ലുക്ക് കൊള്ളാം. നല്ല കിടിലായിട്ടുണ്ട്. എന്റത്രേം ഐശ്വര്യം കിട്ടിയിട്ടില്ലേലും ഒരു ഗജനി സ്റ്റൈൽ സൂര്യ കട്ട് ഒക്കെയുണ്ട്. നാളെ മുതൽ ഞാനും കളീൻ ഷേവാ. അല്ലളിയാ, നീയും ഫൈസലുമായിട്ട് വല്ല പ്രശ്നവും ഉണ്ടായോ? അവൻ രാവിലെ മുതൽ നിന്നെപ്പറ്റി അന്വേഷിക്കാൻ തുടങ്ങീതാ. നീ ഏതു വഴി വരുന്നു, ട്യൂഷൻ എവിടെയാ എന്നെല്ലാം. അളിയാ നിനക്ക് ട്യൂഷൻ ഉണ്ടോ അളിയാ, എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ???” രാവിലെ ക്ലാസ്സിൽ ചെന്നത് തൊട്ട് സോണിയുടെ വക കത്തി കേൾക്കാതെ ഒരു ദിവസം തുടങ്ങുന്നതെങ്ങിനെ എന്നാലോചിച്ച നിമിഷത്തെ ജിതിൻ സ്വയം ശപിച്ചു. ഹോ, ഫൈസലിന്റെ കണ്ണില്പെടാതെ ക്ലാസ്സിൽ കയറിയ പാട്.... ജിതിൻ നെടുവീർപ്പിട്ടു. “ഒന്നു മിണ്ടാതിരി വെടല മൈരേ... ഞാനിപ്പോ ഇങ്ങു വന്നു കയറിയതല്ലേ ഉള്ളു? ഞാനൊന്ന് ആശ്വസിക്കട്ടെ.” “അളിയാ... ഇന്നലെത്തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ, നിനക്കെന്തോ ഒരു മാറ്റം പോലെ. ഇതു നീ തന്നെയല്ലേ മച്ചമ്പീ...” സോണി ജിതിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജിതിൻ രാവിലെ മുതലുള്ള കാര്യങ്ങൾ ഓർത്തു തുടങ്ങി. ശെരിയാണ്, ക്ലീൻ ഷേവ് ചെയ്ത് തലയിൽ എണ്ണ പുരാട്ടാതെ ഒതുക്കമുള്ള നീളൻ മുടി പിന്നിലേക്ക് ചീകി വെച്ച് കണ്ണാടിയിൽ നോക്കി നിന്നപ്പോൾ അവൻ മറ്റാരോ ആണെന്ന് അവന് സ്വയം തോന്നിപ്പോയി. ഡ്രെസ്സ് മാറി പുറത്തു വന്നപ്പോൾ അവൻ കണ്ണാടിയിൽ കണ്ട അമ്പരപ്പ് തന്റെ മാതാപിതാക്കളുടെ മുഖത്തേക് വ്യാപിക്കുന്നത് കണ്ട് അവൻ പരുങ്ങി നിന്നതും, സൈക്കിളിൽ വരുന്ന വഴി ചില
💬 Comments
View all comments