0%

Chapter Title : കോകില മിസ്സ് 3 [കമൽ]

Author : കമൽ Read All Parts 945

ശീലം? പിന്നെ ഇപ്പൊ എന്തിനാ? വെറുതെ എന്നെക്കൂടെ തല്ലു കൊള്ളിക്കാൻ.” “ആഹാ, എന്ന നീ ഒരു കാര്യം ചെയ്, നീ ഇനി മുതൽ എന്റെ കൂടെ നടക്കേണ്ട. പോയി അവന്റെ കൂട്ടു കൂടിക്കോ. എന്നെ ആരെങ്കിലും തല്ലിക്കൊന്നാൽ പോലും ആരും ചോദിക്കാനില്ലല്ലോ? ആത്മാർത്ഥ സുഹൃത്തല്ലേ, നമ്മടെ ചങ്കല്ലേ എന്നൊക്കെ വിചാരിച്ചു നിന്നോടിത് പറഞ്ഞ എന്നെ പറഞ്ഞാ മതി.” “ഹാ നീ ഒടക്കല്ലേ മച്ചമ്പീ, ഞാൻ ചില വരുംവരായ്കകൾ പറഞ്ഞെന്നേയുള്ളൂ. നീയൊരു കാര്യം ചെയ്... ഒന്നും നോക്കണ്ട, നാട് വിട്ടോ...” “ഫാ... എരപ്പേ...” “വേറെ വഴിയില്ല അളിയാ, അങ്കിളിനേം ആന്റിയേം ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം.” “ചേട്ടൻ ഒരുപാട് ബുദ്ധിമുട്ടണ്ട. ഞാനൊരു വഴി കണ്ടിട്ടുണ്ട്.” “എന്തു വഴി?” “അതൊക്കെയുണ്ട്. നീ കണ്ടോ.” അസംബ്ലിക്കിടെ ഫൈസലിന്റെ പേപ്പർ വായന കേട്ട് അവന് കലി കയറി. എന്നാലും അവൻ തന്നെക്കാൾ നന്നായി ഭാഷ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അവന് തോന്നി. ഒരിടി കൂടെ കൊടുത്ത് അവന് എണീക്കാൻ മുട്ടി നിൽക്കുന്ന പരുവമാക്കാമായിരുന്നു എന്നവൻ മനസ്സിലോർത്തു. ക്ലാസ്സിൽ കയറിയിട്ടും ടീച്ചർമാർ മാറി മാറി ക്ലാസ്സെടുത്തു പോയിട്ടും ഫൈസലിന്റെ ഭാഗത്തു നിന്നും നീക്കമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, അവൻ ജിതിനേ മൈൻഡ് പോലും ചെയ്തില്ല. പക്ഷെ അവന്റെ പരിചിതമല്ലാത്ത ഈ പെരുമാറ്റം ജിതിന്റെയുള്ളിൽ സംശയത്തിന്റെ വിത്തു പാകി.

കൃത്യം കെമിസ്ട്രി പീരിയഡ് ആയപ്പോൾ അവൻ ബാഗിൽ കരുതിയിരുന്ന ടിഫിൻ ബോക്സിൽ നിന്നും ഒരു ചുവന്ന പനിനീർ പൂവ് വെളിയിലെടുത്ത് ടീച്ചേഴ്സ് ടേബിളിലെ വേസിൽ കൊണ്ടു വച്ചു. പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും എപ്പോഴും അടക്കം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന പെണ്ണുങ്ങളെയും

💬 Comments

View all comments