0%

Chapter Title : കോകില മിസ്സ് 3 [കമൽ]

Author : കമൽ Read All Parts 946

ചുവന്ന് കലങ്ങിയ കണ്ണുകളോടെ അവനെ നോക്കിക്കൊണ്ടിരുന്ന ഫൈസലിനെയും നിസ്സംഗ ഭാവത്തോടെ പരത്തി നോക്കിക്കൊണ്ട് അവൻ തിരികെ ചെന്ന് ഉപവിഷ്ഠനായി. ബെല്ലടിച്ച് തീർന്നപ്പോൾ തൊട്ട് അക്ഷമയോടെ വാച്ചിൽ നോക്കിയിരിക്കുന്ന ജിതിനേയും ചാരി സോണി പൂജയുമായി കണ്ണേറ് തുടർന്നു. ചോരച്ചുവപ്പിൽ കറുത്ത കരയുള്ള കോട്ടൻ സാരിയുമുടുത്ത് ക്ലാസ്സിലേക്ക് കയറി വന്ന കോകിലയെ കണ്ട് അതവൾ തന്നെയാണോ എന്നുറപ്പിക്കാൻ ജിതിൻ കണ്ണുകൾ ഒന്നിറുക്കി അടച്ചു തുറന്നു നോക്കി. അവന്റെ മനസ്സിലേക്ക് വെളുപ്പിനെ കണ്ട സ്വപ്നം ഓടിയെത്തി. അതേ, അവൾ ഇന്നുടുത്തിരിക്കുന്നത് താൻ സ്വപ്നത്തിൽ കണ്ട അതേ ചേല തന്നെ. അവളിൽ നിന്നും കണ്ണെടുക്കണം എന്നാഗ്രഹമുണ്ടായിരുന്നിട്ടും അവളെന്ന മായാവലയത്തിൽ അകപ്പെട്ടിരുന്ന അവനതിന് സാധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മൂക്കുത്തിക്കല്ലിന് മുൻപെങ്ങും കാണാത്ത ഒരു പ്രത്യേകത തിളക്കം. അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോൾ താൻ താനല്ലാതാകുന്ന ഒരു പ്രത്യേക അവസ്ഥയിൽ ചെന്നെത്തുന്നതായി അവന് തോന്നി. ഒരു നൂറു ജന്മം ജനിച്ച് ജീവിച്ചാലും തന്റെ ലോകത്ത് അവളില്ലെങ്കിൽ മറ്റൊന്നിനും അർത്ഥമില്ലാത്ത പോലെ. തിരുനടയിൽ അർപ്പിച്ച പൂവിൽ കണ്ണുടക്കിയപ്പോൾ അവളുടെ ചൊടികളിൽ ഒരു ചെറു പുഞ്ചിരി വിടർന്നത് കണ്ടത് താൻ മാത്രമാണോ? ഹോ, കൊല്ലുന്ന ചിരിയാണ് ഈ പെണ്ണിന്. അവന്റെയുള്ളിലെ ചുടുമണലാരണ്യത്തിലേക്ക് ഒരു മഞ്ഞുനീർക്കണം വന്നു വീണ പോലെ ഒരു നിമിഷത്തേക്ക് അവളുടെ നോട്ടമുന അവനു മേൽ പതിഞ്ഞു. ഇടനെഞ്ചിനുള്ളിൽ, മിടിക്കുന്ന ഹൃദയത്തിനുള്ളിൽ നിന്നും പുറപ്പെട്ട നൊമ്പരം കലർന്ന കുളിര് അവന്റെ ശരീരമാകെ പടരാൻ അധികസമയം വേണ്ടി വന്നില്ല. പരിചിതമായ, എന്നാൽ പുതുമ മാറാത്ത ഏതോ വികാരത്തിൻ പ്രേരണയാൽ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. അത് മറ്റാരും കാണാതെ ഒളിപ്പിക്കൻ അവൻ ദീർഘനിശ്വാസങ്ങളിൽ അഭയം

💬 Comments

View all comments