0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 713

വിളിച്ചു പറഞ്ഞു. “അവനെങ്ങാനും നമ്മടെ പേര് പറയോ മച്ചമ്പി... എല്ലാം കഴിഞ്ഞിറങ്ങിയപ്പോ കയ്യിനും കാലിനും ഒരു വിറയൽ പോലെ. ഒന്നിനും നിക്കണ്ടായിരുന്നു എന്നൊരു തോന്നൽ.” ഗേറ്റ് കടക്കുമ്പോൾ സോണി ഉള്ളിലെ ഭയപ്പാട് ജിതിനുമായി പങ്കു വെച്ചു. “എടാ, നമുക്കീ സ്കൂൾ ലൈഫ് ഇനി എത്ര നാളുണ്ട്?” “അത്....” സോണി വിരലിൽ എണ്ണാൻ തുടങ്ങി. “മച്ചൂ... ആ ചോദിച്ചതിന് നീ ഉത്തരം പറയണ്ട. ഞാൻ പറഞ്ഞു വന്നത് എന്താന്നു വച്ചാ, നമ്മൾ കുറെ കാലമായി പലരുടെയും ആട്ടും തുപ്പും കേട്ട് മിണ്ടാതെ പഞ്ചപുച്ഛം അടക്കി നടന്നു. എന്നിട്ടെന്തു നേടി?” ജിതിൻ പറഞ്ഞത് കേട്ട് സോണി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ജിതിൻ പറഞ്ഞത് അവനെ സംബന്ധിച്ചു ഒട്ടും നിസ്സാരമായ കാര്യമായിരുന്നില്ല. “ഒരു മൈരും നേടിയില്ല എന്ന് മാത്രമല്ല, ഒള്ള മാനവും പോയി. ഇല്ലേ?” സോണി ശെരിയാണ് എന്ന് തലയാട്ടി. “ഇന്ന് നമ്മൾ എടുത്ത തീരുമാനം ശെരിയോ തെറ്റോ എന്നെനിക്കറിയില്ല. പക്ഷെ നമ്മൾ ഒരു തീരുമാനം എടുക്കാതിരുന്നെങ്കിൽ ഇവിടെ ഒരു മാറ്റവും സംഭവിക്കില്ല. നമുക്ക് ഒരു മാറ്റവും സംഭവിക്കില്ല. അല്ലെങ്കിൽ നീ നോക്കിക്കോ, ഇപ്പൊ ക്ലാസ്സിലെ പെണ്പിള്ളേരുടെ ഇടയിൽ എങ്കിലും നമുക്ക് ഒരു വില കാണും. പിന്നെ, ഇടിച്ചത് നമ്മളെപ്പോലെ രണ്ടു പേരാണെന്ന്പുറത്തു പറഞ്ഞാൽ പിന്നെ അവന്മാർക്ക് തലയിൽ മുണ്ടിടാതെ ക്ലാസ്സിൽ കയറാൻ പറ്റോ? അഥവാ പറഞ്ഞാൽ ആരേലും വിശ്വസിക്കോ? “ “പറയില്ലായിരിക്കും അല്ലെ?” “നീ ധൈര്യമായിട്ടിരി, ഒരു കോഴപ്പോം വരില്ല അളിയാ...” ജിതിൻ ചിരിച്ച മുഖത്തോടെ സോണിയുടെ തോളിൽ തട്ടി. ജിത്തൂ നൽകിയ ആത്‍മവിശ്വാസത്തിന്റെ പുറത്ത് സോണി ആശ്വസിച്ചു. പക്ഷെ..., കുഴപ്പമായി. സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞു കുട്ടികൾ പുറത്തിറങ്ങിയ ശേഷം ഗേറ്റ് പൂട്ടാൻ നിന്നിരുന്ന മറിയചേച്ചി നിഖിലും കിരണും ചോരയൊലിപ്പിച്ച് തൊങ്ങി നടന്നു പോകുന്നത് കണ്ട് അത് കത്രീന മാഡത്തിനോട് റിപ്പോർട്ട് ചെയ്തു. സംഗതി സ്കൂൾ മുഴുവൻ അറിഞ്ഞു, പി. ടി. എ. മീറ്റിങ്ങിൽ രക്ഷിതാക്കൾ ബഹളം ഉണ്ടാക്കി. ജിതിന്റെയും സോണിയുടെയും രക്ഷിതാക്കളെ കത്രീനാമ്മ വറുത്തു കോരി. അങ്ങനെ ജിതിനും സോണിക്കും ഒരാഴ്ച വീട്ടിൽ ഇരിക്കാനുള്ള സുവർണാവസരം സ്കൂൾ മാനേജ്മെന്റ്

💬 Comments

View all comments