Chapter Title : കോകില മിസ്സ് 7 [കമൽ]
പേരും അവർ തമ്മിൽ നോട്ടം കൊണ്ടെങ്കിലും ഒരു ഉരസൽ പ്രതീക്ഷിച്ചു. ബാക്കിയുള്ളവർ ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന ലാഘവത്തിൽ അവരവരുടെ കാര്യങ്ങളിൽ മുഴുകി. ഫൈസൽ ഒരു ചെറു ചിരിയോടെ, എന്നാൽ കൂർപ്പിച്ച കണ്ണുകളോടെയാണ് ജിതിനെ നോക്കിയിരുന്നത്. ജിതിൻ അവനെ ശ്രദ്ധിക്കാൻ നിൽക്കാതെ രണ്ടു കയ്യും കൈവിരൽ കോർത്തു പിടിച്ച് ബെഞ്ചിന് മുകളിൽ കുത്തി മൂക്കിന് താഴെ ചേർത്ത് വെച്ചിരുന്നു. ഇടക്കവൻ വാച്ചിൽ നോക്കി. ഛേ, അസംബ്ലി കൂടാൻ ഇനി പത്തു മിനിട്ടെ ഉള്ളല്ലോ, ഈ കഴുവേറി ഇതെവിടെ പോയി കിടക്കുന്നു? അവൻ സോണിയെ പ്രാകി. ആ പ്രാക്ക് കേട്ടിട്ടെന്നോണം സോണി പെട്ടെന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കിതച്ചു കയറി വന്നു.
“നീയ്യിത് എവ്വഡെപ്പോയി കിടക്കുവാരുന്നെടാ, ഇതാണോ മൈരേ ക്ലാസ്സിൽ വരുന്ന സമയം?” ജിതിൻ ഉച്ചത്തിൽ കലിച്ചു ചോദിക്കുന്നത് കേട്ട് ക്ലാസ് ഒരു നിമിഷം നിശബ്ദമായി. ജിതിൻ ഒന്ന് സംശയിച്ചു ചുറ്റും നോക്കി. പെട്ടെന്ന് ക്ലാസ് മുറിയാകെ ചിരിയൊച്ചകൾ അലയടിച്ചു. ക്ലാസ്സിലുള്ളവർ തന്റെ നേരെ നോക്കി ചിരിക്കുന്നത് കണ്ട് സോണി ഒരു നിമിഷത്തേക്ക് പൊട്ടനെപ്പോലെ നോക്കി നിന്നു. ജിതിൻ അവന്റെ കയ്യിൽ പിടിച്ചിരുത്തി. “അവരെ ശ്രദ്ധിക്കണ്ട, നീയിരി.” “ഒന്നും പറയണ്ട മച്ചമ്പി, രാവിലെ തന്നെ ആ പ്രിൻസി തള്ളയുടെ മുൻപിൽ ചെന്ന് പെട്ടു. അവർ ഓഫീസിൽ വിളിച്ചു കൊണ്ടു പോയി കുറെ ഗുണദോഷിച്ചു. അങ്ങാനാ സമയം പോയത്.” “മം…. തോന്നി. എനിക്കും കിട്ടിയാരുന്നു. നൈസ് ആയിട്ട്.” “ഹാവൂ, ആശ്വാസം. ആശ്വാസം….. അല്ല, ഈ മൈരന്മാരെന്താ നമ്മളെത്തന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നത്? ഇവന്മാർക്ക് മതിയായില്ലേ?” സോണി ബാഗൂരി വച്ച് മൂവർ സംഘത്തെ
💬 Comments
View all comments