0%

Chapter Title : കോകില മിസ്സ് 7 [കമൽ]

Author : കമൽ Read All Parts 984

നോക്കി കിതപ്പടക്കി ചോദിച്ചു. “അങ്ങോട്ട് നോക്കല്ലേ മൈരേ. നമ്മൾ ഇപ്പൊത്തന്നെ ആവശ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി വേണ്ട.” “അത് ശെരി, നീയല്ലേ പറഞ്ഞത്, നമ്മൾ മാറ്റം കൊണ്ടു വരണം, രാജാവാകണം എന്നൊക്കെ?” “അതൊക്കെ അവിടെ നിക്കട്ടെ. നമുക്കിട്ട് ഒരു എട്ടിന്റെ പണി വരുന്നുണ്ട്.” “ഇനിയും പണിയോ???” സോണിയുടെ മുഖം മാറി. സ്കൂൾ ബെൽ കേട്ട് എല്ലാവരും താഴെക്കിറങ്ങാൻ തുടങ്ങി. ജിതിൻ സോണിയെ വലിച്ചെണീപ്പിച്ച് മറ്റുള്ളവരുടെ കൂടെ നീങ്ങി. “പറയാം. കുറച്ചു കഴിയട്ടെ.” അസ്സംബ്ലിക്കിടയിൽ മേഴ്‌സിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അസംബ്ലി കഴിഞ്ഞ് മുകളിലേക്ക് പോകാനൊരുങ്ങുമ്പോൾ കോകില മിസ്സ് അവനെ ശ്രദ്ധിക്കുണ്ടായിരുന്നു. അവൻ അവളെ വക വെക്കാതെ മുൻപോട്ട് നടന്നു. ക്ലാസിലിരുന്ന് തന്നെ ജിതിൻ കാര്യങ്ങളുടെ കിടപ്പ് വശം സോണിയെ പറഞ്ഞു കേൾപ്പിച്ചു. സോണി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. “അവന്റെ ഒടുക്കത്തെ ഒരു പ്ലാനിംഗ്. നീ കാരണം ഇപ്പൊ ജീവിതം വഴിമുട്ടി. എന്റപ്പൻ എന്റെ കരണക്കുറ്റിക്കിട്ട് വീക്കി. ആ വേദന മാറാൻ രണ്ടു ദിവസമെടുത്തു. നിനക്കറിയോ, ഇപ്പൊ പല്ലു വേദനയാ ഒരാഴ്ചയായി.” സോണി കവിൾ തടവി. “അപ്പൊ എന്റെ കാര്യമോ? ഇത്രേം പുകിലുണ്ടായിട്ടും നീയൊരു വാക്ക് വിളിച്ചു ചോദിച്ചോ? അതോ വീട്ടിലെ നമ്പർ മറന്നോ നീ?” “ഞാൻ വിളിച്ചില്ലെങ്കിലും എന്റെ അപ്പൻ വിളിച്ചില്ലേ? അത് പോരേ?” “നിന്റപ്പൻ എന്റെ വീട്ടിൽ വിളിച്ചെന്നോ? ഞാനറിഞ്ഞില്ല.” “വേണ്ട, അറിയണ്ട. അല്ലേലും ഈ പറഞ്ഞ പുകിലൊക്കെ ഉണ്ടാക്കിയത് ഞാൻ മാത്രമാണോ? എന്നെ ഓരോന്ന് പറഞ്ഞ് ഇളക്കിയിട്ട്‌…” സോണി മുഖം വീർപ്പിച്ചു. “ഹ, പിണങ്ങല്ലേ മുത്തേ… നിനക്ക് കേൾക്കാൻ മറ്റൊരു സർപ്രൈസ് കൂടെയുണ്ട്.”

💬 Comments

View all comments