Chapter Title : കോകില മിസ്സ് 8 [കമൽ]
നന്നായി പഠിക്ക്. നല്ല മാർക്ക് വാങ്ങി സ്വന്തം കാര്യങ്ങൾ തന്നെ ചെയ്യാൻ കഴിയുന്ന ഒരു നിലയിലെത്ത്. അന്ന്, നിനക്ക് വിധിച്ചിട്ടുള്ളത് നിന്റെ പുറകെ വരും. നീ കണ്ടോ." അവൻ അച്ഛന്റെ മുഖത്തേക്ക് അവിശ്വാസത്തോടെ നോക്കി. ചെയ്ത് തീർക്കാനോ? എന്ത്? എന്താ എല്ലാവരും ഒരേ പോലെ പറയുന്നത്? എനിക്ക് വിധിച്ചിട്ടുള്ളത്... അതെന്താണ്? "ഹാ... അപ്പൊ ഉപദേശം കഴിഞ്ഞു. എന്റെ ചടങ്ങ് കഴിഞ്ഞ സ്ഥിതിക്ക്, ഞാൻ നിന്നെ വെറുതെ വിടുന്നു, നീ കിടന്നുറങ്.. ഇനിയും ഓരോന്ന് ആലോചിച്ചു മനസ്സ് പുണ്ണാക്കണ്ട. എനിക്കും ഉറക്കം വരുന്നുണ്ട്. അപ്പൊ മറക്കണ്ട, ലക്ഷ്യമാണ് പ്രധാനം. ഒക്കെ... ഗുഡ് നൈറ്റ്." അയാൾ ലൈറ്റ് അണച്ച്, മുറിയിറങ്ങിപ്പോയി. ജിതിൻ പുതപ്പ് വലിച്ചിട്ട് കണ്ണും തുറന്ന് കിടന്നു. അച്ഛൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ആശ്വസിക്കുന്നതിന് പകരം, ആ വാക്കുകൾ അവനെ നീണ്ട ചിന്തയിലേക്കാണ് കൊണ്ടെത്തിച്ചത്. "അപ്പൊ ആ കാര്യത്തിൽ പിന്നെയും തീരുമാനമായി അല്ലെ? എടാ, കുറച്ചെങ്കിലും നാണം വേണ്ടേ മൈരേ? അന്നേ പറഞ്ഞതല്ലേ, ഇതിനൊന്നും പോവണ്ടാ പോവണ്ടാന്ന്? കേട്ടില്ല. ഇപ്പൊ അനുഭവിച്ചോ. നിന്നെ ഉപദേശിക്കാൻ നമ്മളാരാ അല്ലെ?" പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ സോണി കുറ്റപ്പെടുത്തലുകളുടെ കെട്ടഴിച്ചു. ഏതാണ്ട് അര മണിക്കൂറായി അവൻ ജിതിനെ ഒരു കവിൾ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ വായുവിൽ നിർത്തി ചോദ്യശരങ്ങളാൽ മുറിവേല്പിക്കാൻ തുടങ്ങിയിട്ട്. അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാൽ തന്റെ മനസ്സിലെ ഭാരം അത്രയും കുറഞ്ഞലോ എന്ന് കരുതിയാണ് സോണിയോടെ തന്റെ ദുഃഖം പങ്കു വെക്കണമെന്ന് കരുതിയത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ സോണി ജിതിനെ ചാടിക്കടിക്കാൻ ചെന്നു. "ആരുടെ
💬 Comments
View all comments