0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 957

സമയത്തൊക്കെ മിസ്സ് ആവും. പിന്നെ മഷിയിട്ടു നോക്കിയാൽ കാണില്ല. അങ്ങിനെ പൂജയെ തപ്പാൻ പോയിപ്പോയി ഒരു തവണ കമ്പിയടിച്ചു ജിതിന്റെ മുൻപിൽ ചെന്നു പെട്ട് പിടിക്കപ്പെട്ടു. കളിയാക്കിയെങ്കിലും അവനെ ഗുണദോഷിക്കാനൊന്നും അവൻ പോയില്ല. ഒരുപാട് അനുഭവിച്ചതല്ലേ പാവം, അവൻ ആഘോഷിക്കട്ടെ. ഫൈസലും കൂട്ടരും ഒരു ചെറുതൊക്കെ പിടിപ്പിച്ച് ബബിൾഗം ചവച്ചു ആടി നടക്കാതിരിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു. പി. ടി സാർ ഡിസിപ്ലിന്റെ കാര്യത്തിൽ കണിശക്കാരനായിരുന്നെങ്കിലും ആ ഒരു ദിവസത്തേക്ക് വേണ്ടി ഒന്ന് കണ്ണടച്ചു.

ഓരോ പ്രസംഗ പരിപാടികൾ കഴിഞ്ഞ് നേരം ഇരുട്ടിത്തുടങ്ങി. കൊട്ടും മേളവുമായി ആനയിച്ചു കൊണ്ടു വന്ന അസിസ്റ്റന്റ് കമ്മീഷണർ അര മണിക്കൂർ സ്റ്റേജിൽ ചിലവഴിച്ച്, തിരിയും തെളിച്ചു പൊടിയും തട്ടിപ്പോയി. കലാ പരിപാടികൾ തുടങ്ങിയ വിളംബരം കേട്ട സമയം, സ്റ്റേജിന്റെ മുന്നിൽ കസേരയിൽ ഇരുന്ന ജിതിൻ എണീറ്റു സ്കൂളിനകത്തേക്ക് പോയി. ഗ്രൗണ്ട് ഫ്ലോറിൽ കുറച്ചു മോഹിനിയാട്ടികളെയും, നാടകത്തിൽ അഭിനയിക്കാൻ നിൽക്കുന്ന മേക്കപ്പിട്ട കുറച്ചു പിള്ളാരെയും കണ്ട്, അവിടെ ഒന്നു കറങ്ങി, ടോയ്ലറ്റിൽ കയറി ഒന്ന് നീട്ടിപ്പെടുത്തിട്ട് മുകളിൽ രണ്ടാം നിലയിലേക്ക് വച്ചു പിടിച്ചു. ആരുമുണ്ടാവില്ല അവിടെ. ആരുടെയും ശല്യമില്ലാതെ, എന്നാൽ താഴെ നടക്കുന്നത് കണ്ടു നിൽക്കാൻ അതിലും നല്ല സ്ഥലമില്ല. അവിടെ, കൈവരിയിൽ കയ്യും കുത്തി നിന്ന് അവൻ താഴേക്ക് നോക്കി നിന്നു. അവൻ വാച്ചിൽ നോക്കി. മണി എട്ട്. അവളെ കാണുന്നില്ലല്ലോ? മിണ്ടുകയൊന്നും വേണ്ട. ഒരു നോക്ക് കാണാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ.... അവനാ നിൽപ്പ് തുടർന്നു. സമയം ഇഴഞ്ഞു നീങ്ങി. ജിതിൻ നിന്ന് വിയർത്തു. ഇട്ടിരുന്ന ചുവന്ന കുർത്തക്കുള്ളിലേക്ക് കാറ്റൂതി വിട്ട്, ഉടുത്തിരുന്ന കസവു

💬 Comments

View all comments