Chapter Title : കോകില മിസ്സ് 9 [കമൽ]
നിന്നാരോ പൊട്ടിക്കരയുന്നത് അവന് കേൾക്കാമായിരുന്നു. എങ്കിലും, അതിലും ഏറെ, അവൻ കാണാൻ ആഗ്രഹിച്ച ഒന്ന്, അതവൾ മനസ്സു നിറഞ്ഞനുഭവിക്കുന്നുണ്ട് എന്ന തോന്നൽ, അവന്റെ മനസ്സിനെ കബളിപ്പിച്ച് അവന്റെ മുഖത്ത് പുഞ്ചിരി തെളിച്ചു. അവളുടെ സന്തോഷം. അവൾ എവിടെപ്പോയി മറഞ്ഞാലും, തന്റെ കൂടെ ഇനി ചിലവഴിക്കുന്ന ഓരോ നിമിഷവും അവൾ സന്തോഷവതിയായിരിക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. തുറന്നു പറയാത്ത അവന്റെ ആഗ്രഹ സഫലീകരണം നടപ്പിലാക്കാൻ ക്ലാസ്സിലെ എല്ലാവരും സഹകരിച്ചു. ആ മൂന്ന് ദിവസങ്ങളും ആരുടെയും ശല്യമില്ലാതെ, കോകിലക്ക് പാഠങ്ങളിൽ മുഴുവൻ മനസ്സും അർപ്പിച്ച്, മനസ്സ് നിറഞ്ഞ് പഠിപ്പിക്കാൻ കഴിഞ്ഞു. ഒരു മാറ്റവുമില്ലാഞ്ഞത് സോണിക്ക് മാത്രമായിരുന്നു. അല്ലേലും ആ മൈരനെന്തിന് മാറണം? അവൻ മാറിയാൽ, ജിതിൻ പിന്നെ ടയറില്ലാത്ത സൈക്കിൾ പോലെയാണ്.
അങ്ങിനെ നാലാം നാളെത്തി. കോകില സ്കൂളിൽ നിന്നും വിട പറയുന്ന ദിനം. അന്ന് ജിതിൻ ഉച്ചക്കുള്ള ഇന്റർവെല്ലിൽ ഊണും കഴിഞ്ഞ് സ്റ്റാഫ് റൂമിന് മുന്നിലുള്ള നോട്ടീസ് ബോർഡിന് മുൻപിൽ നില കൊണ്ടു. ആ ബോർഡിലെമ്പാടും അവന്റെ കണ്ണുകൾ പരതി നടന്നു. അവൾ വരുമായിരിക്കും. പ്രതീക്ഷിക്കാം. അവൻ തന്നോട് തന്നെ പുഞ്ചിരിക്കാൻ ശ്രമിച്ചു. അധികം താമസിയാതെ തന്നെ അവൾ അടുത്തുള്ളപ്പോൾ മാത്രം അനുഭവിക്കാറുള്ള മനസ്സിന്റെ ആ തുടിപ്പ് അവനറിയാൻ കഴിഞ്ഞു.
"ഈ ബോർഡ്, ഇവിടെത്തന്നെയുണ്ടോ എന്ന് നോക്കുവാണോ?" കോകില അവന്റെ കൂടെ നിന്ന് ബോർഡിലേക്ക് നോക്കി ചോദിച്ചു. "എന്താണെന്നറിയില്ല, ഈ ബോർഡ് ഒരു ദിവസം കണ്ടില്ലെങ്കിൽ പിന്നെ അന്ന് ഉറക്കം കിട്ടില്ലന്നേ....നമ്മുടെ സ്കൂളിന്റെ സ്വത്തല്ലേ? വല്ല ചിതലോ മറ്റോ പിടിച്ചോ എന്ന് ആരെങ്കിലും ഒരു വട്ടം നോക്കണ്ടേ?" "കൊള്ളാല്ലോ?,
💬 Comments
View all comments