Chapter Title : കോകില മിസ്സ് 9 [കമൽ]
സ്കൂളിനോട് നിനക്ക് ഇത്രയും ആത്മാർത്ഥയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു." "ഹാ.... ഇനിയെന്തെല്ലാം അറിയാൻ കിടക്കുന്നു? നമുക്കൊരവസരം തരണ്ടേ...." ജിതിൻ ഒരീണത്തിൽ ചോദിച്ചു. "ഏ, ഏ... എടയെടാ..." കോകില അവനെ കിഴുക്കാൻ കയ്യുയർത്തി. അവൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി. അപ്പോഴാണ് അവളുടെ കയ്യിലിരിക്കുന്ന കടലാസ് കവർ അവന്റെ ശ്രദ്ധയിൽ പെട്ടത്. "ഇതെന്താ സംഭവം? ലവ് ലെറ്റർ വല്ലതുമാണോ?" അവൻ ഷൂസിട്ട കാലിന്റെ മുൻവശം കൊണ്ട് നിലത്തു വരച്ച് നാണമഭിനയിച്ചു കൊണ്ട് ചോദിച്ചു. "ഹ് മം.... അതെ. ലവ് ലെറ്ററാ. മോനിങ്ങ് അടുത്തു വന്നേ... കയ്യോടെ തന്നേക്കാം." ജിത്തു കുണുങ്ങിക്കുണുങ്ങി അടുത്തു ചെന്നതും അവളവന്റെ ചെവിക്കു പിടിച്ചു കിഴുക്കി. "ആ, ആ.... അയ്യോ... ഈ പെണ്ണുമ്പിള്ള എന്നെ കൊല്ലണേ..." അവൻ അധികം ഒച്ച വെക്കാതെ കരഞ്ഞു. "നിനക്കോ നാണമില്ല. എന്നെയും കൂടി നാണം കെടുത്തുമല്ലോ ചെക്കാ..." അവൾ അവന്റെ ചെവിട്ടിലെ പിടി വിട്ടു. ജിതിൻ ചെവി തിരുമ്മി ചിരിച്ചു കൊണ്ട് അവളെ കണ്ണിറുക്കിക്കാട്ടി. "ഇന്നാ... ഇത് നിനക്ക് തരാൻ കൊണ്ടു വന്നതാ." അവളത് അവനു നേരെ നീട്ടി. അവൻ കവർ വാങ്ങി പൊട്ടിച്ച് ഉള്ളിലുള്ളത് പുറത്തെടുത്തു. പുറത്തു വന്ന ഫോട്ടോയുടെ കനമുള്ള കട്ടിക്കടലാസിൽ കുഞ്ഞക്ഷരങ്ങളിൽ എന്തോ എഴുതിയിരിക്കുന്നു. അവൻ ആ കടലാസ് കഷ്ണം ഒന്നു കൂടി അടുപ്പിച്ചു പിടിച്ചു നോക്കി. "പ്രാണനിൽ കൊത്തിവച്ച, കാലത്തിന് വിട്ടു കൊടുക്കാത്ത ഒരു വസന്ത കാലത്തിന്റെ ഓർമ്മയ്ക്ക്". അവൻ തെല്ലൊരു അതിശയത്തോടെ ആ കടലാസ് മറിച്ചു നോക്കി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവർ ഒരുമിച്ചു നിന്നെടുത്ത ക്ലാസ് ഫോട്ടോയായിരുന്നു അത്. അവന്റെ തൊട്ടടുത്ത്
💬 Comments
View all comments