0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 946

അവനിലും പൊക്കം കുറഞ്ഞ, മഞ്ഞ സരിയുടുത്ത ഒരു പെണ്ണ്, അവന്റെ പ്രേമ ഭാജനം, അവന്റെ കോകില നിൽക്കുന്നു. അത് കണ്ട മാത്രയിൽ അവന്റെയുള്ളിൽ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. സന്തോഷം, സങ്കടം, പ്രണയം, നിരാശ, നൊസ്റ്റാൾജിയ... എന്നാൽ ഇതിന്റെയെല്ലാം അടിസ്ഥാനം സ്നേഹം തന്നെയെന്നും അവൻ മനസ്സിലാക്കുന്നു.

"ഇതെനിക്ക് തന്നാൽ, മി..സ്സി..ന്റെ കയ്യിൽ വേറെയുണ്ടോ? അതോ, നമ്മളെയൊക്കെ മറക്കാനാണോ പരുപാടി?" മിസ്സ് എന്ന് അഭിസംബോധന ചെയ്യാൻ അവന് മടിയുണ്ടായിരുന്നു. അവളത് മനസ്സിലാക്കി പുഞ്ചിരിച്ചെങ്കിലും അവൻ കളിയായി പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ ചെന്ന് കൊണ്ടു.

"നിന്നെ മറക്കനോ? അതീ ജന്മത്തെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല." അവൾ പെട്ടെന്ന് പറഞ്ഞത് കേട്ട്, ആ പറഞ്ഞത് ഒന്നു കൂടി കേട്ടിരുന്നെങ്കിൽ എന്നാശിച്ച് അവനവളുടെ മുഖത്തേക്ക് നോക്കി. അവളും അമളി പിണഞ്ഞ പോലെ അവനിൽ നിന്നും നോട്ടം മാറ്റി. പ്രസന്നമായ അന്തരീക്ഷം പെട്ടെന്ന് നിശ്ശബ്ദമായത് പോലെ തോന്നി രണ്ടാൾക്കും. അവനവളുടെ മുഖത്തു നോക്കുന്നതെങ്ങിനെ എന്നാലോചിച്ചു മുഖം തിരിച്ചു മടിച്ചു നിന്നു. അവളുടെ മനസ്സ് പറഞ്ഞതിനെ ന്യായീകരിക്കാനുള്ള കാരണങ്ങൾ ഉണ്ടാക്കാൻ വിഫലമായി ശ്രമിച്ചു. "ഇന്ന് പോയാൽ, ഇനി.... ഇനി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. അല്ലെ..." അവൻ തൊണ്ടയിടറാതിരിക്കാൻ പണിപ്പെട്ടു ചോദിച്ചു. "അറിയില്ല." അങ്ങിങ്ങായി അവരെ ശ്രദ്ധിച്ചും അല്ലാതെയും നടന്നു പൊയ്ക്കൊണ്ടിരുന്നവരെ ശ്രദ്ധിക്കാതെ അവൾ മറുപടി കൊടുത്തു. "ഐ വിൽ മിസ്സ് യു കോകില..., ഞാൻ ഒരുപാട് മിസ്സ് ചെയ്യും നിങ്ങളെ. തിരിച്ചും അങ്ങിനെ തന്നെയായിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ?" കോകില ചിരിച്ചതെയുള്ളൂ. അവന്റെയുള്ളിൽ തോന്നിയ വികാരങ്ങൾ അവളുടെ മുഖത്തു നിന്നും അവൻ വായിച്ചെടുത്തു. എങ്കിലും, ഉള്ളിലെന്താണെങ്കിലും അവൾ

💬 Comments

View all comments