0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 948

മനസ്സ് തുറക്കാത്തത് എന്തു കൊണ്ടെന്ന് അവൻ ചോദിച്ചില്ല. ഇത്... ഇതിന്റെ അവസാനം ഇങ്ങനെ തന്നെയാവണം എന്ന് ദൈവം എഴുതി വച്ചിട്ടുണ്ട് എങ്കിൽ അത് ചോദ്യം ചെയ്യാൻ ഞാനൊര്? അവൻ കരുതി. അതേ ദൈവത്തോട് തന്റെ മനസ്സ് തന്റെ കൈവിട്ടു പോകരുതേ എന്നവൻ പ്രാർത്ഥിച്ചു. "ഫോട്ടോയുടെ ഒരു കോപ്പി എന്റെ കയ്യിലുണ്ട്. നീ പേടിക്കണ്ട കേട്ടോ. അങ്ങനെയൊന്നില്ലാതെ ഇത് ഞാൻ നിനക്ക് തരോ?" ആ പഴയ അന്തരീക്ഷത്തിലേക്ക് കോകില തിരികെ വരാൻ ശ്രമിച്ചു. "ഓഹ്, ആണോ? ഹെങ്കി നന്നായി. ഞാൻ കരുതി... ഈ ഫോട്ടോ, ഇതിന്റെ ഒറിജിനൽ എന്റെ കയ്യിൽ ഉണ്ടല്ലോ? പിന്നെ ഇതെന്തിനാണെന്ന്." അവൻ മുരടനക്കിക്കൊണ്ട് പറഞ്ഞു. "ഈ ഫോട്ടോ തന്നെ ഞാൻ തന്നത്..." അവൾ ഗദ്ഗദത്തിന്റെ വാക്കിലാണെന്ന് ജിതിന് തോന്നി. "വേണ്ട. അതിനുള്ള മറുപടി തരണ്ട. എനിക്കറിയാം." ജിതിൻ കയ്യുയർത്തി. " വൈകീട്ട് കാണാൻ പറ്റുമോ?" "ടീച്ചേഴ്സിന്റെ വക... സെന്റ് ഓഫ് ഉണ്ട്. അത് കഴിഞ്ഞ്.... ഞങ്ങൾ ഒരുമിച്ച്... പോകും. അത് കൊണ്ട്...." അവൾ പറയാൻ ബുദ്ധിമുട്ടി. "ഓഹ്... ഞാനത് ഓർത്തില്ല. ഓക്കേ. ഇന്ന് ക്ലാസ്സ് എടുക്കുന്നുണ്ടോ?" "എല്ലാവരോടും പറയണ്ടേ? ഞാൻ... ഞാൻ വരും. " "അപ്പൊ... ക്ലാസ്സിൽ കാണാം..." "കാണാം..." കോകില കണ്ണടച്ചു കാട്ടി പുഞ്ചിരിച്ചു. ജിതിൻ കാത്തിരുന്നു. അവൾ ക്ലാസ്സിൽ വരുന്നതും നോക്കി. അവളുടെ പീരിയഡ് ആയപ്പോൾ ജിതിന്റെയുള്ളിൽ എന്തെന്നില്ലാത്ത വെപ്രാളം. ഈശ്വരാ, അവളിന്ന് പൊവ്വാണ്. എത്ര സമയം താൻ വെറുതെ കളഞ്ഞു? അവളിന്ന് പൊവ്വാണ്. എന്തു ചെയ്യും... എന്തു ചെയ്യും? ഒന്നിലും ഉറച്ചു നിൽക്കാതെ അവന്റെ മനസ്സ് അലക്ഷ്യമായി ഏതൊക്കെയോ ചിന്തകളുടെ

💬 Comments

View all comments