Chapter Title : കോകില മിസ്സ് 9 [കമൽ]
മുറികൾ കയറിയിറങ്ങി നടക്കാൻ തുടങ്ങി. അപ്പോഴേക്കും അവൾ ക്ലാസ്സിനുള്ളിൽ എത്തിയിരുന്നു. എല്ലാവരുടെയും കൂടെ അവനെണീറ്റു. "ഹായ് ഓൾ..." എല്ലാവരോടും ഇരുന്നുകൊള്ളാൻ കൈ കൊണ്ടാംഗ്യം കാണിച്ച് കോകില തുടർന്നു. "ഇന്ന് ക്ലാസ് ഒന്നുമില്ല. നിങ്ങളിൽ പലരും അറിഞ്ഞു കാണുമല്ലോ? ഐ ആം ലീവിങ്. ഞാൻ ഇന്നു കൂടിയേ ഉള്ളു. നാളെ മുതൽ മറ്റൊരു ടീച്ചറാണ് നിങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നത്. എന്റെ ടീച്ചിങ് കരിയറിലെ ആദ്യത്തെ ബാച്ചാണ് നിങ്ങൾ. സോ, യു വിൽ ബി മൈ പ്രഷ്യസ് സ്റ്റുഡന്റ്സ് ഓൾവെയ്സ്. നിങ്ങൾ എല്ലാവരും എനിക് പ്രിയപ്പെട്ടവരായിരിക്കും എന്നും. കുറച്ചു കാലം കൊണ്ട് എനിക്ക് നല്ല കുറച്ച് എക്സ്പീരിയൻസ് തന്നവരാണ് നിങ്ങൾ. ഈ സ്കൂൾ, നിങ്ങൾ, ആരെയും മറക്കില്ല ഞാൻ." പെൺപിള്ളേരുടെ ഇടയിൽ ചിലരൊക്കെ വിതുമ്പുന്നതും മുഖം പൊത്തി കരയുന്നതും കാണാമായിരുന്നു. ഉള്ള സമയത്ത് ബഹുമാനിച്ചിട്ടില്ല. പിന്നെ ഇപ്പൊ എന്തിനാ ഈ കാക്കകണ്ണീര്? അവനോർത്തു. ഫൈസലിന്റെ ഭാഗത്തു നിന്നും കുറഞ്ഞത് ഒരു കൂക്കു വിളിയെങ്കിലും പ്രതീക്ഷിച്ചു ജിതിൻ. എന്നാൽ ഫൈസൽ തല തിരിച്ച് പുറകെ ഇരുന്ന ജിതിനെ നിർജ്ജീവമായ കണ്ണുകൾ കൊണ്ട് നോക്കുകയാണുണ്ടായത്. അവനെന്താണ് ഉദ്ദേശിച്ചതെന്ന് ജിതിന് പിടി കിട്ടിയില്ല. "കൂടുതൽ ഒന്നും പറഞ്ഞു ഞാൻ ബോറടിപ്പിക്കുന്നില്ല. നന്നായി പഠിക്കുക. ലൈഫിൽ ഇടക്ക് എവിടെയെങ്കിലും ഒരു കല്ലിൽ തട്ടി വീണാലും, ആ കല്ലിനെ തടസ്സമായി കാണാതെ മുന്നോട്ടുള്ള വഴിയിലെ മൈൽ സ്റ്റോണായി കാണുക. വിഷ് യു ഓൾ ഗുഡ് ലക്. ബൈ..." അവൾ പറഞ്ഞു തീർത്ത് തിരികെ നടന്നു. ഒരു നോട്ടമോ ചിരിയോ ജിതിൻ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്തിന്? താൻ അവർക്ക്
💬 Comments
View all comments