0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 975

അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു കൈകളാൽ വരിഞ്ഞു കെട്ടി. കോകില ജിത്തുവിന്റെ നെഞ്ചിൽ മുഖം ചേർത്തു കിടന്ന് അവന്റെ നെഞ്ചിൽ തന്റെ വിരലുകളാൽ അവിടം പരതാൻ തുടങ്ങി. "നീയൊന്ന് ഉറക്കെക്കരഞ്ഞിരുന്നെങ്കിൽ, ഞാനുണർന്നേനെ..." "ചിരിപ്പിക്കല്ലേ ജിത്തൂ... അടിവയർ നോവുന്നു." അവൾ കുണുങ്ങിച്ചിരിച്ചു കൊണ്ട് കൊഞ്ചി. "ഇത്രയും നാൾ ഞാൻ പിടിച്ചു നിന്നത് എങ്ങനെയാണെന്ന് നിനക്കറിയോ? നിന്നോട് ഇഷ്ടം തോന്നിതുടങ്ങിയ അന്നു തൊട്ട്, നിന്നോട് തുറന്നു പറയാൻ ഉള്ളു കൊതിക്കുവായിരുന്നു. നിന്നെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുമ്പോൾ, വേണമെന്ന് കരുതിയില്ല ഞാൻ അങ്ങിനൊക്കെ പെരുമാറിയത്. നീ വേദനിക്കുന്നത് കണ്ട്, ഒറ്റപ്പെടുന്നത് കണ്ട്, പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാൻ. പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് പ്രേമം തോന്നിയ എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ കരുതി." ജിത്തുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവളുടെ മുഖത്തേക്ക് അലക്ഷ്യമായി വീണു കിടന്ന മുടിയിഴകൾ അവളുടെ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കി, ആ ചെറിയ വെളിച്ചത്തിലും തിളങ്ങുന്ന ചുവന്ന മൂക്കുത്തി കല്ലിലേക്ക് അവൻ ആർദ്രമായ് നോക്കി. "എപ്പോഴാ നിനക്കെന്നോട് ഇഷ്ടം തോന്നിതുടങ്ങിയത്?" അവൻ ആകാംഷ മറച്ചു വെച്ചില്ല. "അറിയില്ല ജിത്തൂ... എപ്പോഴോ, എന്റെ സ്വപ്നങ്ങളിൽ നീ വന്നു തുടങ്ങി. വെറുതേയിരിക്കുന്ന സമയത്തും എന്തെങ്കിലും ആലോചിച്ചു തുടങ്ങിയാൽ, അത് അവസാനിക്കുന്നത് നിന്റെ ഓർമ്മകളിലായി. വിദ്യക്ക് പെട്ടെന്ന് പിടി കിട്ടി, നമ്മുടെ കാര്യം. കാണുന്നത് പോലെയല്ല. അവൾക്ക് നല്ല ബുദ്ധിയാ." "അവർക്ക് ബുദ്ധി കൂടുതലായിട്ടല്ല, നീയൊരു പൊട്ടിപ്പെണ്ണായിട്ടാ നിനക്കങ്ങിനെ തോന്നിയത്. പൊട്ടിപ്പെണ്ണേ..." കോകില അവന്റെ നെഞ്ചിൽ ഒരു കടി വച്ചു കൊടുത്തു. "ആ... അടങ്ങിക്കിടക്ക് പെണ്ണേ..... നല്ലോണം നൊന്തു." അവൻ നെഞ്ചു തിരുമ്മി. "എന്നോട് കളിച്ചാൽ

💬 Comments

View all comments