0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 951

ജിതിന്റെ കണ്ണു നിറഞ്ഞു. "ഡാ... ജിത്തൂ, ഇങ്ങോട്ട് നോക്കിയേ... എടാ, ഇനിയും അവളെ കണ്ടാലേ, നിനക്ക് നിന്റെ മനസ്സിന്റെ പിടി വിട്ടു പോവും. വേണ്ടളിയാ, നീ ശവം പോലെ ഇരിക്കുന്നത് ഞാൻ പല വട്ടം കണ്ടതാ. എന്തു ചീത്ത വിളിച്ചാലും, നീ എനിക്ക്... നീ തന്നെയല്ലേ? എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ വേണ്ടളിയാ... വിട്ടേക്ക്. ഞാൻ പറയുന്നതിന് നീ കുറച്ചെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ വാ, നമുക്ക് വീട്ടിൽ പോവാം. ആരും കാണാതെ നീ കരഞ്ഞോ. ഒരു കുഴപ്പോമില്ല. നീ ഉള്ളിൽ കരയുവാണെന്ന് എനിക്കറിയാം. അത് വേറെയാരെയും കാണിക്കേണ്ട മുത്തേ. വാ...." ജിത്തുവിന് തിരിച്ചൊന്നും മറുത്ത് പറയാൻ കഴിഞ്ഞില്ല. 'അമ്മ പറഞ്ഞാൽ കേട്ടില്ലെങ്കിൽ പോലും, സോണി പറഞ്ഞാൽ അവൻ കേൾക്കും. ഒരു കൂടപ്പിറപ്പില്ലാത്തത്തിന്റെ വിഷമം അറിയിക്കാത്തവൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കോ? അങ്ങിനെ ജീവിതത്തിലാദ്യമായി, പരസ്പരം മനസ്സ് വായിച്ചിട്ടും ഒന്നും മിണ്ടാതെ അവർ ഒരുമിച്ചു തിരികെ പോയി. വീട്ടിൽ ചെന്നെത്തുമ്പോഴേക്കും അമ്മയുടെ മുൻപിൽ ഡ്രാമ കളിക്കാൻ അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരിന്നു. വീട്ടിലെത്തി, അംബികാമ്മയുടെ കയ്യിൽ നിന്ന് ഒരു ഗ്ലാസ് ചായവെള്ളവും കുടിച്ച് അവർ ചോദിക്കുന്നതിന് മാത്രം ചിരിച്ചു കൊണ്ട് മറുപടി കൊടുത്ത് അവൻ മുറിക്കകത്ത് കയറി വാതിലടച്ചു. ബാഗിനുള്ളിൽ, കെമിസ്ട്രി ബുക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന കോകില കൊടുത്ത ഫോട്ടോ മെല്ലെയെടുത്ത് അതിൽ നോക്കി അവൻ നിശബ്ദം കരഞ്ഞു. കുറച്ചു നേരം അങ്ങിനെ അനങ്ങാതെ നിന്ന് അവൻ ആ ഫോട്ടോ തന്റെ ഡയറിക്കുള്ളിലെ അവസാന പേജിനുള്ളിൽ വച്ചുപൂട്ടി. തുണിയെല്ലാം ഊരി, വിവസ്ത്രനായി അവൻ കിടക്കയിലേക്ക് മലർന്നു വീണു. അമ്മ, അച്ഛൻ, സോണി... അവൻ

💬 Comments

View all comments