0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 952

ഉരുവിട്ടു. അവളുടെ പേര് വായിൽ നിന്നും പുറത്തേക്ക് വീഴാതിരിക്കാൻ കെണിഞ്ഞു പരിശ്രമിക്കുകയായിരുന്നു അവന്റെ മനസ്സ്.

മാസങ്ങൾ കടന്നു പോയി. ക്ലാസ്സിൽ പല മാറ്റങ്ങളും ഉണ്ടായി. ആദ്യമേ പറയാനുള്ളത്, സോണി പൂജയുമായി ലൈനായി. മരച്ചുവട്ടിലും ഫ്രീ പിരിയടിലും അവർ സല്ലപിച്ചു. പല ദിവസങ്ങളിലും ക്ലാസ്സ് കഴിഞ്ഞ് അവർക്ക് ഒരുമിച്ചു നടന്നു പോവാൻ ജിതിൻ തന്നെ അവസരമൊരുക്കി. ഫൈസൽ പിന്നീട് അവന്റടുത്ത് ചൊറയുമായി ചെന്നിട്ടില്ല. അവൻ അന്നയുമായി സീരിയസ് ആയെന്നു തോന്നി ജിതിന്. കെമിസ്ട്രി ക്ലാസ് എടുക്കാൻ പുതിയ ടീച്ചർ വന്നു. അവർ വന്നു ക്ലാസ് എടുക്കുമ്പോഴെല്ലാം അവൻ കോകിലയെ ഓർക്കുമായിരുന്നു. നോട്ട് ബുക്കിൽ അവളുടെ പേരും എഴുതി, അത് വെട്ടി, പിന്നെയും എഴുതി, സോണിയുടെ വായിലിരിക്കുന്നതും മേടിച്ച്, അവൻ പതിയെ പതിയെ അവളെപ്പറ്റിയുള്ള ചിന്തകൾക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചു. ഒരു വ്യത്യാസവും ഇല്ലാതിരുന്നത് ക്ലാസ് ടെസ്റ്റുകളിൽ അവൻ വാങ്ങിയ മാർക്കുകളാണ്. എത്ര പഠിക്കാൻ ശ്രമിച്ചിട്ടും, ഒരു വ്യത്യാസവും ഇല്ലാതെ, അവന് പിടി കൊടുക്കാതെ, അത് മാത്രം അവനെ അവഗണിച്ചു.

സ്കൂൾ ആനുവൽ ഡേ അടുക്കാറായി. ടീച്ചർമാരെയും സ്റ്റുഡൻസിനെയും ഉൾപ്പെടുത്തി സ്കൂളിൽ വോളണ്ടിയർമാരെ നിയമിച്ചു. സ്പീച്ചും മറ്റു പരിപാടികൾക്കും കുട്ടികളെ തിരഞ്ഞെടുത്തു തുടങ്ങി. മോണോ ആക്ടിനോ ഡ്രാമക്കോ ജിതിന്റെ പേര് കൊടുക്കാൻ ക്ലാസ് ലീഡർ അവനെ കുറെ നിർബന്ധിച്ചു. എന്നാൽ ജിതിൻ കൂട്ടാക്കിയില്ല. ഒന്നിലും പെടാതെ അവൻ ഒഴിഞ്ഞു മാറി നടന്നു. അവന്റെ ഓർമകളിലുള്ള ആ ദിവസം, ആനുവൽ ഡേ, കോകില അന്ന് വന്നിരുന്നു. അവൾ വരുമെന്ന പ്രതീക്ഷ മാത്രമാണ് അവനെ ദിവസവും സ്കൂളിൽ പോവാൻ പ്രേരിപ്പിച്ചിരുന്നത്. മുൻപത്തെക്കാളും വ്യത്യസ്തമായാണ് മിക്ക

💬 Comments

View all comments