0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 312

നീ?" ജോജോ പേപ്പറുകൾ ഓരോന്നായി തിരിച്ചും മറിച്ചും നോക്കി. "ഇതേൻറെയാ. ഒരു കമ്പനിക്കാരന്റെ കയ്യിൽ കൊടുത്ത് എഡിറ്റ് ചെയ്തു. നീ പേടിക്കണ്ട. പേരും സീരിയൽ നമ്പറും പിന്നെ കുറച്ചു മാർക്‌സും മാത്രം മാറ്റിയിട്ടുണ്ട്. ആ പിന്നെ നിന്റെ അപ്പന്റെ പേരും." "ഏ?" "അല്ല, എന്റെ അപ്പന്റെ പേര്. ഛേ... നിന്റെ അപ്പന്റെ പേര്. ഛേ... മൈര്... ഇപ്പൊ ആ സർട്ടിഫിക്കറ്റിൽ നിന്റെ അപ്പന്റെ പേരാ." "ബി.കോം വിത് കമ്പ്യൂട്ടർ ആപ്ലിക്കേഷനോ? എടാ എനിക്ക് കമ്പ്യൂട്ടറിന്റെ ABCD അറിഞ്ഞൂടാ." "അതൊന്നും നീയറിയണ്ട. കമ്പ്യൂട്ടർ ബേസിക് അറിയുമൊന്ന് ചോദിച്ചാൽ അങ്ങു തല കുലുക്കിയേരെ. സർട്ടിഫിക്കറ്റ് നോക്കി അവര് ചോദിക്കാൻ ചാൻസ് കുറവാ. എന്നാലും അറിയുമോ എന്ന് കേട്ടാൽ ആം ന്ന് സൊല്ല്. കേട്ടോടാ കുട്ടാ?" "എടാ ഇത് പണിയാവും. ഈ വളഞ്ഞ വഴിയല്ലാണ്ട് വേറെ പണിയൊന്നും..." "ഏ ഏ... നീയൊന്നും പണയണ്ട... എടാ നീയീ ഇന്റർവ്യൂ ഒന്നും അറ്റൻഡ് ചെയ്യാത്തത് കൊണ്ട് വെറുതെ പേടിക്കണതാ. ഇപ്പൊ ആള്ക്കാര് ഈ സർട്ടിഫിക്കറ്റ് ഒന്നും നോക്കുന്നില്ല. ആള് സ്മാർട് ആണോ? അത് മതി. ഇവിടെ ഡിഗ്രി ഉണ്ടായിട്ട് ആളുകൾക്ക് ജോലി കിട്ടുന്നില്ല. എടാ... ആദ്യം കുറച്ചു മനക്കരുത്തു വേണം. കുറച്ചു കോണ്ഫിഡൻസ് വേണം. പിന്നെ നിനക്ക് അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ സംസാരിക്കാൻ അറിയാല്ലോ? അത് മതി. നീ ശെരിക്കൊന്നു ആലോചിച്ചു നോക്ക്. എത്ര നാളാ നീയീ വർഷോപ്പും പുറംപണിയും ഒക്കെയായി? നിനക്കൊരു നല്ല ജോലി വേണ്ടേ? ജാൻസീടെ കാര്യം ആലോചിക്ക്. കുറച്ചു നാള് കൂടി കഴിയുമ്പോ അവൾക്കൊരു നല്ല ബന്ധം വന്നാൽ ചേട്ടന്

💬 Comments

View all comments