0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 313

കൂലിപ്പണിയാണെന്നു പറഞ്ഞാൽ മതിയോ?" "കൂലിപ്പണിക്കെന്താ കുഴപ്പം?" "ഒരു കുഴപ്പവുമില്ല. എന്നാ നീയൊരു കാര്യം ചെയ്, ഇപ്പൊ റോഡ് പണിക്ക് ആളെ കിട്ടാനില്ലാന്ന് കേട്ടു. ചെന്നാ റോഡ് കുഴിക്കുന്ന ഭായിമാരുടെ കൂടെ ചെന്ന് കെളക്ക്. ഒരു പത്തിരുപത് കൊല്ലം അവരുടെ കൂടെ തുടർച്ചയായി പണിയെടുത്ത്, അവര് തരുന്ന ബംഗാളി ബീഡിയും വലിച്ച് കൊരയും ചുമയും പിടിച്ച് വല്ല കാൻസറോ എയ്ഡ്‌സോ പിടിച്ചു തീരട്ടെ നിന്റെ ജന്മം." ഒരു സംബന്ധവും ഇല്ലാത്ത കാര്യമാണ് ജിന്റോ പറഞ്ഞതെങ്കിലും ജോജോ ഒരു നിമിഷത്തേക്ക് അവന്റെ അപ്പനെ ഓർത്തു പോയി. പാതി വഴിക്ക് ഇട്ടേച്ചു പോകുമ്പോൾ അദ്ദേഹം തനിക്ക് വേണ്ടി എന്തു ചെയ്തു എന്നവൻ ചിന്തിച്ചു. തന്റെ അമ്മിച്ചിക്കും പെങ്ങൾക്കും വേണ്ടി എന്തു ചെയ്തു എന്നവൻ ചിന്തിച്ചു. "ഇതിപ്പോ എന്റെ ആവശ്യം പോലെയാണല്ലോ? നിന്നെ നിർബന്ധിച്ചു പണിയെടുപ്പിക്കണം എന്നെനിക്ക് ഒരു നിര്ബന്ധവുമില്ല." "ഞാൻ വരാം. ഞാൻ വന്ന് പണിയെടുക്കാൻ തയ്യറാ നിന്റെ കമ്പനിയിൽ." "നീ വരും എന്നെനിക്കറിയാം ജോജോ. നിനക്ക് ഉറപ്പില്ലെങ്കിലും ആ കാര്യത്തിൽ എനിക്കുറപ്പാ. എനിക്ക് നിന്നോട് രണ്ട് കാര്യങ്ങൾ പറയാനുണ്ട്." ജോജോ എന്തെന്ന ഭാവത്തിൽ ജിന്റോയെ നോക്കി. "ഒന്ന്. നിന്റെയീ അവിഞ്ഞ കോലം മാറ്റണം. മുടിയൊക്കെ വെട്ടി, കളീൻ ഷേവ് ചെയ്ത്, നല്ല ഡ്രസ് ഒക്കെയിട്ട് കുട്ടപ്പനാവനം. ഫസ്റ്റ് ഇമ്പ്രെഷൻ ഇസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്നാ. നിന്നെ കണ്ടാൽ അവർക്ക് ജോലി തരാൻ തോന്നണ്ടേ? "മം... ശെരി." ജോജോ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി. കഴിഞ്ഞില്ല. രണ്ട്. വെറുതെ അങ്ങു കയറിച്ചെല്ലാൻ ഇത് നിന്റെ വർഷോപ്പ് പോലത്തെ സ്ഥലമല്ല. ഒരുപാട്

💬 Comments

View all comments