0%

Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]

Author : Woodpecker Read All Parts 1.1K

കേറുന്ന ഇരയെക്കാൾ ആണുങ്ങൾക്ക് ഇഷ്ടം വേട്ടയാടി പിടിക്കുന്ന ഇരയെയാണ്… അവൻ അങ്ങനൊരു ആണാണ്… നിന്നെ അവൻ നോക്കിവെച്ചിട്ടുണ്ട്…. നീ വേണേൽ നോക്കിക്കോ അവൻ നിന്നെ വീഴ്ത്തും….!!" അർച്ചന പറഞ്ഞു…

'ഞാൻ കണ്ടപ്പോഴേ വീണതാണെന്ന് അവൾക്കറിയില്ലലോ… പക്ഷെ ഇനി ഞാനുമായി സെക്സ് ചെയ്യാനാണോ അവന്റെ നോട്ടം… എയ്… അത് നടക്കില്ല… ആരാ എന്താന്നറിയാത്ത ഒരുത്തന്റെ കൂടെ… ഒരിക്കലുമില്ല….!' ഞാൻ ഓരോന്ന് ചിന്തിച്ചുകൂട്ടി…

ഞങ്ങൾ തിരികെ ക്യാമ്പിലെത്തി…. 7 മണിക്ക് ക്യാംപ്ഫയറും പാട്ടും ഡാൻസും ഒക്കെയുണ്ട്…. 6.30 കഴിഞ്ഞപ്പോ എത്തിയതുകൊണ്ട് കുറച്ച് നേരം കിടന്നിട്ട് അങ്ങോട്ട് ചെല്ലാമെന്ന് കരുതി ഞങ്ങൾ ടെന്റിൽ കിടന്നു…. ഞാൻ അപ്പോഴും ജീവയെ പറ്റി ആലോചിക്കുകയായിരുന്നു… അവന് എന്നെ നോട്ടമുണ്ടോ… അതോ അച്ചു ചുമ്മാ പറഞ്ഞതാണോ…??

എന്തായാലും ഞാനൊന്ന് കുളിച്ച് ഡ്രസ്സ്‌ മാറാൻ തീരുമാനിച്ചു….. അവന്റെ വരവ് കാത്തിരിക്കുന്നതുകൊണ്ട് അവൾക്ക് എന്തായാലും ഇന്ന് കുളിയില്ല…. ഞാൻ നേരെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് നടന്നു….

സ്ത്രീകൾക്ക് ആകെ 4 ബാത്രൂമാണ് അവിടെ ഉള്ളത്… നാലിലും ആരൊക്കെയോ കേറിയിട്ടുണ്ട്… എന്തായാലും ഇപ്പൊ പോയി വന്നവരാവാനെ തരമുള്ളൂ…. ടൈം എടുക്കും…. ഞാൻ കുറച്ചപ്പുറം നിരത്തിയിട്ട കസേരകളിൽ ഒന്നിൽ ചെന്നിരുന്നു….

അവിടെവെച്ച് ഞാൻ ഇവിടെ വന്നപ്പോ ആദ്യം കണ്ട റിസപ്ഷൻ ചേട്ടനെ പരിചയപ്പെട്ടു… ആളൊരു തമിഴനാണ്… പക്ഷെ മലയാളം നന്നായി പറയും… നല്ലൊരു സുന്ദരിപ്പെണ്ണിനെ അടുത്ത് കിട്ടിയപ്പോ ആശാൻ എക്സ്ട്രാ ഡീസന്റായപോലെ തോന്നി…

പുള്ളി എന്തൊക്കെയോ സംസാരിച്ചെങ്കിലും എന്റെ ആവശ്യം ജീവയെപറ്റി അയാളോട് ചോദിക്കുക എന്നതായിരുന്നു… അവൻ ആരാ എന്താന്ന് അറിയണം… കുറച്ച് നേരം അങ്ങനിരുന്നപ്പോ ഞാൻ അയാളോട് അത് ചോദിച്ചു….

💬 Comments

View all comments