Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]
"അവൻ ഇവിടത്തെ പയ്യനാ മോളെ… പക്ഷെ ഇപ്പൊ ഇവിടല്ല…. അവന്റെ അപ്പാ ഇവിടത്തെ ഗൈഡ് ആയിരുന്നു…. അന്ന് ഇതൊരു ഹോം സ്റ്റേ സെറ്റപ്പ് ആരുന്നു… ജീവക്ക് 3 വയസുള്ളപ്പോ അവനുടെ അമ്മ അസുഖം വന്ന് മരിച്ചുപോയി….
അവരുടെ വീട് മൂന്നാർക്ക് കുറച്ച് ഉള്ളിലാണ്… അതുകൊണ്ട് ഇവിടത്തെ ജോലിയും അവനെയും ഒന്നിച്ച് നോക്കാൻ പറ്റാത്തോണ്ട് കതിരേശൻ (ജീവയുടെ അച്ഛൻ) അവനെ ഇങ്ങോട്ട് കൊണ്ടുപോന്നു…. പിന്നെ അവൻ ഇവിടെത്തന്നെ ആണ് വളർന്നത്….!!" അയാൾ പറഞ്ഞു…
"ആള് ഭയങ്കര എനെർജിറ്റിക് ആണല്ലേ… മൂന്നാല് തവണ ആ മല കേറിയിറങ്ങി…!!" ഞാൻ കൂടുതൽ അറിയാനെന്ന പോലെ ചോദിച്ചു…
"ഹ്മ്മ്… ഈ മലയോ…. ദോ അങ്കെപാര്…. ആ വലിയ മലയില്ലേ അവിടെ നേവിയുടെ ആൾക്കാര് ട്രക്കിങ്ങിന് പോവും…. ഇതുപോലെ എളുപ്പം കേറ്റമല്ല… കുത്തനെയുള്ള കേറ്റം…. അവിടെ അവർക്ക് വഴി കാണിക്കാൻ പോയിരുന്നത് അവനാ…. ആ അവനിതൊക്കെ വല്യ കാര്യമാണോ മോളെ….??" അയാൾ ഞങ്ങൾക്ക് എതിരെയുള്ള ഒരു വല്യ മല ചൂണ്ടിക്കാട്ടി പറഞ്ഞു…
കണ്ടാലേ അറിയാം കുത്തനെ കേറ്റമുള്ള മലയാണ്…. ഇന്ന് ഏകദേശം നിരപ്പായ വല്യ ചാലെഞ്ചിങ്ങ് അല്ലാത്ത ഒരു മല കേറിയിട്ട് എന്റെ അവസ്ഥ എന്തായെന്ന് എനിക്കറിയാം അപ്പൊ അതൊക്കെ കേറാൻ…. അയ്യോ… ഓർക്കാൻ വയ്യ…. വെറുതെയല്ല ചെക്കൻ പുല്ലുപോലെ കേറിപ്പോയത്…
"ആനാ… അവൻ ഇപ്പൊ ഇവിടത്തെ ജോലിക്കാരനല്ല…. ഇവിടെ കുറച്ച് വർഷങ്ങൾക്ക് മുൻപ് വന്ന ഒരു ആൾ അവനെ ഇഷ്ടപ്പെട്ടിട്ട് അവനെ സ്പോൺസർ ചെയ്തു…. അന്ത ആളിപ്പോ മരിച്ചുപോയി… എന്നാലും അവന് നല്ലൊരു അമൌണ്ട് കൊടുത്തിട്ട്താ പോയത്…. ആ പൈസ വെച്ച് അവൻ
💬 Comments
View all comments