0%

Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]

Author : Woodpecker Read All Parts 1.1K

ഫാമിലിയുടെ ഒപ്പം ചുമ്മാ ആടുന്നു… പിന്നെ ഒന്നുരണ്ടെണ്ണം പേ പിടിച്ചപോലെ എന്തൊക്കെയോ കാട്ടുന്നു… എനിക്ക് അങ്ങോട്ട് ഇറങ്ങി ചെന്നില്ലെങ്കിലും ഇവിടെ നിന്ന് ഡാൻസ് കളിക്കാൻ തോന്നി…

ആ സമയത്താണ് ജീവയെ ഏതോ ഒരുത്തൻ എവിടന്നോ കൈക്ക് പിടിച്ച് വലിച്ചുകൊണ്ടുവന്നത്…. അവൻ വന്നത് കണ്ടപ്പോ എനിക്കും അറിയാതെ എന്തോ സന്തോഷം തോന്നി…. അവിടെ ഡാൻസ് ചെയ്തിരുന്നവരും അവൻ വന്നപ്പോ ഒച്ചയെടുത്ത് സ്വീകരിച്ചു….

ജീവ വന്നത് കണ്ടപ്പോ അതുവരെ എന്റെയൊപ്പം അനങ്ങാതിരുന്ന അർച്ചന ചാടിയെഴുന്നേറ്റു.. പക്ഷെ ഞാൻ അവളെ അവിടെതന്നെ പിടിച്ചിരുത്തി… അവളെന്തോ അവന് അഡിക്ട് ആയ പോലൊരു ഫീൽ… ഇതുപോലൊരു ആക്രാന്തം ആദ്യമായിട്ട് കാണുവാണ്…

ജീവ വന്നതും ഡാൻസിന്റെ മൂഡ് ആകെ മാറി… അവൻ ഇടുന്ന പാട്ടുകൾക്ക് പറ്റിയ സ്റ്റെപ്സ് ഇട്ട് സംഭവം കളറാക്കി… വേറൊരു പയ്യനും അവന്റെ കൂടെ കൂടി അവനും ഒട്ടും മോശമല്ല…. ജീവയുടെ ഡാൻസ് കണ്ട് കുറച്ചുപേർ അവനോടൊപ്പം കളിച്ചു… നല്ല സ്റ്റെപ്സ് വന്നപ്പോ ചുറ്റും നിന്നവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു… അങ്ങനെ ആ പരിപാടി വേറെ വൈബ് ആയി….

ഇതിനിടക്ക് ഞാൻ ശ്രദ്ധിച്ച വേറൊരു കാര്യമുണ്ട്…. ജീവ അന്ന് വന്ന കൂട്ടത്തിലെ ഒരു ചേച്ചിയെ നോട്ടമിട്ട പോലെ എനിക്ക് തോന്നി… കാരണം ട്രക്കിങ്ങിന് പോയപ്പോ അവരുടെ അടുത്ത് കൂടുതൽ ഇടപഴകുന്നു… ഇപ്പൊ ഡാൻസ് കളിക്കുമ്പോ അവരെ ഇടക്ക് നോക്കുന്നു…. ഒരുതവണ ആ ചേച്ചിയുടെ കൈക്ക് പിടിച്ച് ഡാൻസ് കളിക്കാൻ വിളിച്ചുകൊണ്ടുവന്ന് കൂടെ ഡാൻസ് ചെയ്യുക വരെ ചെയ്തപ്പോ എനിക്ക് ഉറപ്പായി…

ചേച്ചിക്ക് ഒരു 30-32 വയസ്സ് കാണും… ഫാമിലി ആയിട്ടാണ് വന്നിരിക്കുന്നത്… ഭർത്താവും രണ്ട്

💬 Comments

View all comments