0%

Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]

Author : Woodpecker Read All Parts 1.1K

പിള്ളേരും… പിള്ളേരെ ഇടക്ക് ഞാൻ കണ്ടിരുന്നു… ഇംഗ്ലീഷിലാണ് അവരുടെ ഭൂരിഭാഗം സംസാരവും…

കോട്ടയം ഭാഗത്ത് നിന്നൊക്കെ യുകെയിലും കാനഡയിലും സെറ്റിൽഡ് ആയ ചില അച്ചായത്തി നഴ്സുമാരുടെ ലുക്ക്‌ ഉണ്ട്‌ ആൾക്ക്… വല്യ വണ്ണമൊന്നുമില്ല എന്നാലും ചബ്ബിയാണ്… നല്ല ഷേപ്പ് ഉണ്ട്… മുടിയൊക്കെ സ്ട്രൈറ്റ് ചെയ്ത് ഒരു വല്യ ഒരുക്കങ്ങളും ആഭരണങ്ങളും ഇല്ലെങ്കിലും നല്ല ഭംഗിയുണ്ട്…

പാട്ടും ഡാൻസും 9 മണിവരെ നീണ്ടു… 9 മണിക്ക് ഡിന്നർ ഉണ്ടായിരുന്നു… ആവശ്യത്തിന് ചിക്കനും ബീഫും റൈസും കഴിച്ച് വയറുനിറഞ്ഞ് ഞങ്ങൾ എഴുന്നേറ്റു… ഏറ്റവും അവസാനം ഒരു dessert കൂടി ആയപ്പോ എനിക്ക് എങ്ങനെയെങ്കിലും കിടന്നാമതിയെന്നായി…

അതിരാവിലെ 4 മണിക്ക് കൊളുക്കുമല ട്രക്കിങ് ഉണ്ട്‌… അതുകൊണ്ട് ഒരു 3-3.30 ഒക്കെ ആവുമ്പോ എണീക്കണം… അർച്ചനയുടെയും ജീവയുടെയും പ്ലാൻ എന്താണെന്നറിയാത്തതുകൊണ്ട് ഞാൻ കുറച്ച് നേരം കഴിഞ്ഞ് ടെന്റിൽ കേറി ഉറങ്ങാൻകിടന്നു…

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അച്ചുവും വന്ന് കിടന്നു….

"എന്ത്യേ…?? പോയില്ലേ..??" ഞാൻ ചോദിച്ചു…

"എവിടന്ന്… അവനെ കാണാനേയില്ല… ഇവിടുള്ള കിഴങ്ങൻമാരാണെൽ ഉറങ്ങുന്നുമില്ല…. ഇന്ന് നടക്കൂന്ന് തോന്നണില്ല… ഞാൻ ഉറങ്ങാൻ പോവാ…!!" അർച്ചന നിരാശയോടെ പുതപ്പ് വലിച്ചിട്ട് എന്റെ നേരെ തിരിഞ്ഞ് കിടന്നു…

"പോട്ടെ സാരില്ല്യ കുട്ട്യേ വിഷമിക്കണ്ടാട്ടോ….!!" ഞാനവളെ കളിയാക്കിക്കൊണ്ട് കെട്ടിപ്പിടിച്ചു… അർച്ചന കണ്ണ് തുറക്കാതെ കുണുങ്ങിക്കൊണ്ട് എന്നെയും കെട്ടിപ്പിടിച്ച് കിടന്നു… ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി….

രാത്രിയിൽ ആരോ ദേഹത്ത് തള്ളിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്…. നോക്കുമ്പോ അച്ചുവാണ്… അവൾ എനിക്ക് പുറം തിരിഞ്ഞ് കിടന്ന് എന്നെ ഒരു വശത്തേക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്….

"എന്താടി കാണിക്കണേ… അങ്ങോട്ട് നീങ്ങിക്കിടക്ക്… തള്ളാതെ…!!" ഞാൻ അവളെ തിരിച്ച്

💬 Comments

View all comments