0%

Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]

Author : Woodpecker Read All Parts 349

എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്….

പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല…. ചിലർ വരുന്നതേയുള്ളു… ചിലർ ചായ കുടിക്കുന്നു… ചിലർ പാർക്ക്‌ ചെയ്ത അവരുടെ വണ്ടികളിൽ നിന്ന് സാധനങ്ങൾ എടുക്കുന്നു…. ഞങ്ങളാണേൽ അയാളെ അന്വേഷിക്കുന്നു…അങ്ങനെ അങ്ങനെ ആരും അയാളെ ശ്രദ്ധിക്കുന്നില്ല….

"എയ്……!!" പെട്ടന്ന് മുന്നിൽ നിന്ന് മുഴക്കമുള്ള ഒരു ശബ്ദം കേട്ടു…. ഉച്ചത്തിലുള്ള ശബ്ദം… പിന്നാലെ വലിയ ശബ്ദത്തിലുള്ള ഒരു കയ്യടിയും… എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് മാത്രമായി…..

"എല്ലാവരും ഒരു മിനിറ്റ് ഇവിടെ ശ്രദ്ധിക്കണേ പ്ലീസ്…. നമുക്ക് സമയം അധികം കളയാനില്ല…!!" വീണ്ടും പൌരുഷം നിറഞ്ഞു നിൽക്കുന്ന ആ ശബ്ദം അവിടെ മുഴങ്ങി…. എല്ലാവരും അവിടെ മാത്രം ശ്രദ്ധിച്ചു….

അത് അയാളായിരുന്നു…. മുൻപ് കണ്ട ആ ചുള്ളൻ പയ്യൻ…. ഒരു ചെറുചിരിയോടെ എല്ലാവരെയും നോക്കി അയാൾ മുൻപ് സംസാരിച്ച ആളോട് തുടങ്ങിക്കോളാൻ ആഗ്യം കാട്ടി….. അയാൾ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി….

"ആരാടി അത്….??" ഒരു വശത്ത് കൈകെട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന ആ സുന്ദരനെ അന്തംവിട്ട് നോക്കിക്കൊണ്ട് അർച്ചന ചോദിച്ചു…

"ഇതാണ് ഞാൻ പറഞ്ഞ ചുള്ളൻ…!!" ഞാൻ എന്തിനെന്നറിയാതെ അഭിമാനിച്ചുകൊണ്ട് അവളോട് പറഞ്ഞു…

"വൗ….!! Handsome….!!" അർച്ചന അവൾപോലും അറിയാതെ പറഞ്ഞു….

അപ്പോഴേക്കും മുന്നിൽ നിന്നയാൾ എന്തൊക്കെയോ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു… ഇപ്പൊ പോവാൻ പോവുന്ന ട്രെകിങ്ങിന്റെ നിർദ്ദേശങ്ങൾ ആണെന്ന് തോന്നുന്നു… ഞാനൊന്നും കേട്ടില്ല….

"സോ…. നമുക്ക് ഒരു ടീം ആയിട്ട് വേണം പോവാൻ… ആവശ്യത്തിന് സമയമെടുത്ത് പതിയെ വന്നാമതി.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ കൂടെ ഞങ്ങളുണ്ടാവും എന്തായാലും ധൈര്യമായിട്ട് പറയാം…. ഓക്കേ..??" ചുള്ളൻ പയ്യൻ ഘനഗംഭീര്യശബ്ദത്തോടെ ചോദിച്ചു…. എല്ലാവരും ഓക്കേ തിരിച്ച് പറഞ്ഞു…. ഞാനപ്പോഴും അയാളെ വായിനോക്കി നിൽപ്പായിരുന്നു….

എല്ലാവരും ചായകുടിച്ച് കഴിഞ്ഞപ്പോൾ അയാൾ മുന്നിൽ നടന്നു…. പിന്നാലെ ചെറുതും വലുതുമായ കൂട്ടമായി മറ്റുള്ളവരും ഒപ്പം ഞങ്ങളും നടന്നു….

5km നടപ്പുണ്ട് ഇപ്പൊ പോവുന്ന ട്രെക്കിങ്ങിന്…. അതിൽ 4 km കയറ്റമാണ്…. സത്യം പറഞ്ഞാൽ ആദ്യം സംസാരിച്ച ആൾ പറഞ്ഞത് വ്യക്തമായി കേട്ടിരുന്നെങ്കിൽ ഞങ്ങൾ ഇതിന് ഇറങ്ങിപ്പുറപ്പെടില്ലായിരുന്നു…..

ആദ്യ ഒരു കിലോമീറ്റർ നിരപ്പായ റോഡിൽ നടന്ന് പിന്നെ തേയിലതോട്ടങ്ങൾക്ക് ഇടയിലൂടെ കയറിപ്പോവുന്ന ഒരു വഴിയാണ് അത്…. മലയുടെ മുകളിൽ നിന്നൊരു സൂര്യസ്തമയ വ്യൂ… അത് പൊളിയായിരിക്കും….

കയറ്റം കയറിത്തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേ ഞങ്ങളുടെ ഊപ്പാട് വന്നു…. അതേ സമയം മുന്നിൽ പോയ ചുള്ളൻ ചെക്കനും ടീമും നിർത്താതെ കയറിക്കൊണ്ടിരിക്കുകയാണ്… ഒരു സ്റ്റെപ് കേറുന്ന

💬 Comments

View all comments