Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]
ലാഘവത്തോടെ അവർ പെട്ടന്ന് കേറിപ്പോയി…. കാറിലും ലിഫ്റ്റിലും മാത്രം സഞ്ചരിച്ച് ശീലിച്ച വെറുതെ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്ന ഞങ്ങൾ പത തുപ്പാൻ തുടങ്ങി….
ഏകദേശം 3 കിലോമീറ്റർ ആയപ്പോ ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടായി ഞാൻ അവിടെ കണ്ട ഒരു കല്ലിൽ ഇരുന്നു….. അർച്ചന കിതക്കുന്നുണ്ടെങ്കിലും അവൾ ഇരുന്നില്ല….
'എയ്… ഇരുന്നാ പിന്നെയും ക്ഷീണിക്കും… ഒറ്റ നടപ്പിന് കേറണം….!!" ആ ശബ്ദം വീണ്ടും….
കിതച്ചുകൊണ്ട് ഞാൻ മുകളിലേക്ക് നോക്കി…. അതേ… അയാൾ തന്നെ…. ഞാൻ അങ്ങ് ഇല്ലാണ്ടായിപ്പോയി… ആദ്യ കൂടിക്കാഴ്ചയിൽ ഇതായിരിക്കും എന്റെ അവസ്ഥയെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല…
"വെള്ളം വേണോ….??" അയാൾ വെള്ളംകുപ്പി നീട്ടിക്കൊണ്ട് ചോദിച്ചു…
ഞാൻ മറുപടി പറയാതെ അത് വാങ്ങി വായിലേക്ക് കമിഴ്ത്തി…
"ഹായ്… ഞാൻ ജീവ…!!" അയാൾ അർച്ചനക്ക് നേരെ കൈനീട്ടി…. അവൾ ഒട്ടും ആലോചിക്കാതെ തിരികെ കൈകൊടുത്ത് പേര് പറഞ്ഞു….. എനിക്കത് കണ്ട് അസൂയ തോന്നി…
"ഇത് വർഷ…..!!" അർച്ചന എന്നെ പരിചയപ്പെടുത്തി…. വേണ്ടായിരുന്നു… ഞാൻ പറഞ്ഞേനെ…
"ഓക്കേ ആയോ…?? കേറാം…??" ജീവ ചെറു ചിരിയോടെ ചോദിച്ചു…. ചിരിക്കുമ്പോ ഒടുക്കത്തെ ലുക്ക് പഹയന്…. ഞാൻ ചിരിച്ചുകൊണ്ട് പോവാമെന്ന് തലയാട്ടി…
ജീവ എനിക്ക് നേരെ കൈനീട്ടി…. ഞാൻ ആ കയ്യിൽ പിടിച്ചു…. പഞ്ഞിക്കെട്ട് പോലുള്ള എന്റെ കൈ വെളുത്ത് പരുക്കനായ ആ കയ്യുടെ ശക്തി ആദ്യമായി അറിഞ്ഞു…. ഒടുക്കത്തെ ബലം….
ഞാൻ എഴുന്നേറ്റു… ജീവ മുന്നേ നടന്നു…. ഞങ്ങൾ പിന്നാലെയും… തേയില തോട്ടങ്ങൾക്ക് ഇടയിലൂടെ ഹെയർപിൻ വളവുകൾ പോലുള്ള വഴിയിലൂടെ ഞങ്ങൾ പതിയെ മലകയറി…. കുറച്ച് നടന്നപ്പോ വീണ്ടും എനിക്ക് വയ്യാതായി… ഇപ്പ്രാവശ്യം അർച്ചനയും ഇരുന്നുപോയി…. അപ്പോഴും കൊടിമരം പോലെ നിൽക്കുവാണ് ആ ചെക്കൻ…. ഇവൻ മനുഷ്യൻ തന്നെയാണോ എന്ന് ഞാനാലോചിച്ചു….
പെട്ടന്ന് ആ നേരം വരെ ഞങ്ങളെ നോക്കി ചിരിച്ചു വർത്താനം പറഞ്ഞ് നിന്ന ജീവ, താഴെ എന്തോ കണ്ടപോലെ അങ്ങോട്ട് നടക്കാൻ തുടങ്ങി….
"നിങ്ങൾ കേറിക്കോ… ഐ വിൽ ജോയിൻ ലേറ്റർ….!!" എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ജീവ താഴേക്ക് ഓടി….
എന്താ കാര്യം എന്നറിയാൻ അർച്ചന എഴുന്നേറ്റ് നോക്കി….
"എന്താട അവിടെ ….??" ഞാൻ കിതച്ചുകൊണ്ട് ചോദിച്ചു…
"ആരോ വീണതാ… അത് നോക്കാൻ പോയതാന്ന് തോന്നുന്നു… ഇനി അവനെ നോക്കണ്ട….!!" അച്ചു വീണ്ടും നിലത്തിരുന്നുകൊണ്ട് പറഞ്ഞു….
"ഓഹ് അവൻ എന്ത് മനുഷ്യനാടാ…. ഒന്ന് കിതക്കുന്നുപോലുമില്ല….!!" ഞാൻ പറഞ്ഞു…
"അവർക്കിതൊക്കെ ശീലമായിരിക്കും…. ദിവസവും കേറിയിറങ്ങുന്നതല്ലേ….!!"
💬 Comments
View all comments