Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]
അവൾ മറുപടി തന്നു….
ശെരിയാണെന്ന് എനിക്കും തോന്നി…. പക്ഷെ ജീവയെ കണ്ടിട്ട് അവിടെ നിൽക്കുന്ന ബാക്കിയുള്ളവരെ പോലെ തോന്നിയില്ല…അവൻ അവിടത്തെ സ്റ്റാഫ്‌ആണോ…?? കണ്ടിട്ട് നല്ല റിച്ച് ലുക്ക് ആണ്… അവിടുള്ള ബാക്കി ആൾക്കാരെ പോലല്ല…. പക്ഷെ അവരോട് അവിടത്തെ ഒരാളെപ്പോലെ പെരുമാറുന്നുണ്ട്… അങ്ങനെയാണ് സംസാരിക്കുന്നതും മറ്റുള്ളവരോട് ഇടപഴകുന്നതും…. എന്താണോ എന്തോ…. എന്റെ ചിന്തകൾ കാടുകയറി….
"ടാ….!!" അർച്ചന എന്നെ വിളിച്ചു…
"മ്മ്മ്മ്..??" ഞാൻ വിളികേട്ടു..
"ഞാൻ അവനെയൊന്ന് വളച്ചുനോക്കിയാലോ…??" അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു….
"വളച്ചോ…. പക്ഷെ ബാക്കിയുള്ളത് പോലല്ല അവൻ പിടിച്ച് ഒടിക്കും… ഒടുക്കത്തെ ആരോഗ്യമാണ് ചെക്കന്… കൈക്ക് പിടിച്ചിട്ട് പാറയിൽ പിടിച്ചപോലുണ്ട്….!!" ഞാൻ അവളോട് പറഞ്ഞു….
"അത് തന്നെയാ ഞാനും ആലോചിച്ചത്…. ആ കയ്യിൽ കിടന്ന്…. ഓഓഓ….!!" അവൾക്ക് ആലോചനയിൽ തന്നെ കുളിരുകോരി….
"അതൊക്കെ നോക്കാം…. ഇപ്പൊ സൂര്യൻ പോണതിന് മുന്നേ കേറാൻ നോക്കാം വാ…!!" ചെറിയൊരു അസൂയയോടെ ഞാൻ എഴുന്നേറ്റു…. പിന്നാലെ അർച്ചനയും..
"ആഹാ…. നിങ്ങളിവിടേ എത്തിയുള്ളോ…??" കുറച്ച് നടന്ന് കഴിഞ്ഞപ്പോ പെട്ടന്ന് പിന്നിൽ നിന്ന് ജീവയുടെ ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി…. ദേ നിക്കുന്നു അതേ ചിരിയോടെ ഞങ്ങളുടെ പുറകിൽ…
ഞങ്ങൾ വീണ്ടും ഒരു കിലോമീറ്റർ അടുത്ത് നടന്ന് കഴിഞ്ഞിരുന്നു… ആ സമയത്താണ് ജീവ ഏറ്റവും താഴെ പോയിട്ട് വീണ്ടും നടന്ന് ഞങ്ങളുടെ അടുത്ത് വന്ന് നിൽക്കുന്നത്….
ആ ഒരുതവണ മാത്രമല്ല…. മൊത്തം മൂന്ന് തവണ ഞങ്ങൾക്ക് മുന്നിലൂടെ ജീവ മുകളിലേക്കും താഴേക്കും പലവട്ടം നടന്നു… ചിലർക്ക് വെള്ളം എടുത്തുകൊണ്ടുവന്ന് കൊടുത്തു…. നടക്കാൻ ബുദ്ധിമുട്ടിയ ഒരു 10 വയസ്സുള്ള ചെക്കനെ തോളിൽ എടുത്ത് പുഷ്പം പോലെ നടന്ന് കേറിയിറങ്ങി… ഇതൊക്കെ കണ്ട് ഞാൻ അന്തംവിട്ടു….
അവസാനം ഞങ്ങൾ മലമുകളിൽ കയറിപ്പറ്റി… അവിടെനിന്നു താഴേക്ക് കിടിലൻ വ്യൂ ആയിരുന്നു… ഏറ്റവും ഉയരമുള്ള മലയിൽ നിന്നൊരു സൂര്യാസ്തമയം…. ആ ഒരു ക്ലൈമറ്റും ആമ്പിയൻസും വൈബും ഒന്ന് വേറെ തന്നെയായിരുന്നു….
ഞങ്ങൾ ചത്ത് കേറിചെല്ലുമ്പോ ജീവ നേരത്തെ കേറിവന്ന കുറേ പിള്ളേരുടെ ഫോട്ടോ എടുത്ത് കൊടുക്കലും അവരോടൊപ്പം നിന്ന് എടുക്കലും ഒക്കെയായി ബിസിയായിരുന്നു…. കിതപ്പും ക്ഷീണവും മാറ്റാൻ കുറച്ച് നേരം അവിടത്തെ പുല്ലിൽ കിടന്ന ശേഷം ഞങ്ങളും എഴുന്നേറ്റ് ഫോട്ടോ എടുത്തു….
അർച്ചന മുടിയൊക്കെ അഴിച്ചിട്ടു പോസ് ചെയ്തപ്പോ ഒരു അടിപൊളി മോഡലിനെ പോലുണ്ട്…. ഞാൻ പല പോസിൽ അവളുടെ ഫോട്ടോ എടുത്തു… അവൾ എന്റെയും…. ആ ബാക്ക്ഗ്രൗണ്ടിൽ
💬 Comments
View all comments