0%

Chapter Title : കോമിക് ബോയ് 2 [Fang leng]

Author : Kambikathakal Read All Parts 261

ഞാനാ ജൂലി "

പെട്ടെന്ന് വാതിൽ തുറന്ന് പീറ്റർ പുറത്തേക്ക് വന്നു

പീറ്റർ :മിസ്സ്‌ ജൂലി എന്താ ഇത്ര താമസിച്ചത് ഞാൻ ഒറ്റക്കാണെന്ന് അറിയില്ലേ

ജൂലി :എല്ലാം പറയാം നീ അകത്തേക്ക് വാ

ജൂലി പീറ്ററുമായി വീടിനുള്ളിലേക്ക് കയറി

ജൂലി :നാളെ മുതൽ എനിക്ക് കോളേജിൽ പോകണം അതിനു വേണ്ട കാര്യങ്ങൾ ചെയ്തപ്പോൾ ഒരുപാട് താമസിച്ചു പിന്നെ കുറച്ച് ഷോപ്പിങ്ങും ഉണ്ടായിരുന്നു അതിരിക്കട്ടെ ഇവിടെ വേറേ ആരെങ്കിലും വന്നോ

പീറ്റർ :ഹേയ് ആരു വന്നില്ല

ജൂലി :ഇതാ പിടിക്ക് നിനക്കുള്ളതാ

ജൂലി കൈയിലുണ്ടായിരുന്ന ഡ്രസ്സ്‌ പീറ്ററിനു നൽകി

പീറ്റർ :ഞാൻ കരുതി മിസ്സ്‌ ജൂലി വാങ്ങി കാണില്ലെന്ന് അപ്പോൾ എന്നോട് ഇഷ്ടമുണ്ട്

ജൂലി :ഒന്ന് പോടാ ഇത് വാങ്ങിയില്ലെങ്കിൽ ചിലപ്പോൾ നാളെ നീ എന്റെ ഡ്രസ്സ്‌ എടുത്ത് ഇട്ടാലോ അത് കൊണ്ട് മാത്രം വാങ്ങിയതാ

പീറ്റർ :എന്തായാലും വാങ്ങിയല്ലോ ഞാൻ പോയി പാകമാണോന്ന് നോക്കട്ടെ

ജൂലി :നിനക്ക് ആദ്യം നമുക്ക് എന്തെങ്കിലും കഴിക്കാം ഞാൻ പുറത്ത് നിന്ന് ആഹാരം വാങ്ങിയിട്ടുണ്ട്

ജൂലിയും പീറ്ററും ഭക്ഷണം കഴിക്കാൻ തുടങ്ങി

പീറ്റർ :പുറത്തേ ആഹാരത്തിനു മിസ്സ്‌ ജൂലി ഉണ്ടാകുന്നതിന്റെ അത്ര രുചി പോരാ

ജൂലി :അധികം സോപ്പിടണ്ട വേഗം കഴിക്കാൻ നോക്ക്

പീറ്റർ :എന്റെ പള്ളി ഒരു സത്യവും പറയാൻ പാടില്ലേ

അല്പസമയത്തിനു ശേഷം

പീറ്റർ :മിസ്സ്‌ ജൂലി ഈ ഡ്രസ്സ്‌ എനിക്ക് ചേരുന്നുണ്ടോ

ജൂലി :ഡ്രസ്സ്‌ ഒക്കെ കൊള്ളാം പക്ഷെ നിന്റെ മുടിയാണ് പ്രശ്നം സാഫ്രോൺ സിറ്റിയിൽ ബാർബർ ഷോപ്പ് ഒന്നുമില്ലേ

പീറ്റർ :മിസ്സ്‌ ജൂലിക്ക് ഒന്നും അറിയില്ല

💬 Comments

View all comments