0%

Chapter Title : കോമിക് ബോയ് 4 [Fang leng]

Author : Kambikathakal Read All Parts 479

അങ്ങനെ പെരുമാറേണ്ടി വരും

ജൂലി :അതൊക്കെ നിന്റെ സാഫ്രോൺ സിറ്റിയിൽ മതി എന്റെ വീട്ടിൽ വേണ്ട

പീറ്റർ :ശെരി ഇനി ഞാൻ ഇവിടെ നിക്കുന്നില്ല എന്റെ ഗതികേട് കൊണ്ടാ ഇത്രയും നാൾ ഇവിടെ നിന്നത് ഇനിയില്ല

ജൂലി :ഹോ വലിയ ഉപകാരം വേഗം ഇറങ്ങി പൊക്കോ

പീറ്റർ :ഇറങ്ങാൻ തന്നെയാ പോകുന്നത് പോകുന്നതിനു മുൻപ് പറ്റുമെങ്കിൽ എനിക്ക് ആ കോമിക് ബുക്ക്‌ തന്നേക്ക് എനിക്ക് തിരിച്ചു പോകാൻ ചിലപ്പോൾ അത് വേണ്ടി വരും

ജൂലി വേഗം ഷെൽഫിൽ നിന്ന് ബുക്ക്‌ എടുത്ത് പീറ്ററിനു നൽകി

ജൂലി :ഇതാ പിടിക്ക് ഇത് കിട്ടാത്തത് കൊണ്ട് നീ പോകാതിരിക്കാണ്ടാ

പീറ്റർ :ഇതാ എനിക്ക് വാങ്ങി തന്ന സാധങ്ങൾ ഞാൻ ഒന്നും കൊണ്ട് പോകുന്നില്ല ഇനി ഒരിക്കലും കാണാതിരിക്കട്ടെ

പീറ്റർ വേഗം വീടിനു പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു

ജൂലി :എവിടെയെങ്കിലും പോയി തുലയ് നാശം

പടികെട്ടുകൾ ഇറങ്ങി പീറ്റർ വീടിനു പുറത്തേക്കെത്തി തെരുവിലൂടെ നടന്നു

"എന്ത്‌ ദുഷ്ടയാ അവൾ എന്നെ ഒന്ന് തടഞ്ഞു പോലുമില്ല അല്ല അവളെന്തിനാ എന്നെ തടയുന്നത് ഞാൻ അവൾക്കൊരു ശല്യമല്ലേ "

പീറ്റർ തെരുവിലൂടെ കുറച്ച് ദൂരം കൂടി നടന്നു പെട്ടെന്ന് പീറ്ററിനു കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി "അമ്മേ എനിക്കിതെന്താ പറ്റുന്നത് "

പീറ്ററിനു ചുറ്റും കറങ്ങുന്നതായി തോന്നി പീറ്റർ കണ്ണുകൾ ഇറുക്കി അടച്ചു

അല്പസമയത്തിനു ശേഷം പീറ്റർ പതിയെ കണ്ണ് തുറന്നു

"അമ്മേ കുറച്ച് മുൻപ് എനിക്ക് എന്താ സംഭവിച്ചത് ഇതിനു മുൻപ് എനിക്ക് ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ ഇവിടെ വന്നതിനു ശേഷം എല്ലാം വിചിത്രമായ

💬 Comments

View all comments