0%

Chapter Title : കോമിക് ബോയ് 4 [Fang leng]

Author : Kambikathakal Read All Parts 480

നടക്കുന്നത് അതൊന്നു പറഞ്ഞിട്ട് കാര്യമില്ല എത്രയും പെട്ടെന്ന് തിരിച്ചു പോകാനുള്ള വഴി കണ്ടെത്തണം പക്ഷെ അതുവരെ ഞാൻ എന്ത്‌ ചെയ്യും ഇവിടെ ജീവിക്കണമെങ്കിൽ പണം വേണം അതിന് എന്തെങ്കിലും ജോലി ചെയ്യണം പക്ഷെ എനിക്ക് ആര് ജോലി തരാനാണു "

പീറ്റർ ചുറ്റും നോക്കി പെട്ടെന്ന് ഒരു ഓഫീസിന്റെ ബോർഡ് പീറ്റർ വായിച്ചു

"നിങ്ങൾക്ക് ജോലി ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടേക്ക് വരൂ "

"ഹോ ഇതാ പറയുന്നത് തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് "

പീറ്റർ വേഗം ആ ഓഫീസിലേക്ക് കയറി

ഒരു മുറി മാത്രമുള്ള ചെറിയൊരു ഓഫീസായിരുന്നു അത് അവിടെ അധികം പ്രായമില്ലാത്ത ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

പീറ്റർ വേഗം അയാളുടെ അടുത്തേക്കെത്തി

"ഹലോ എന്താണ് വേണ്ടത് "

പീറ്റർ :ഞാൻ ജോലി തേടി വന്നതാണ്

"ശെരി ആദ്യം ഡീറ്റെയിൽസ് പറയു പേര് എന്താണ് "

"പീറ്റർ "

"വീട് "

"സാ.. അല്ല ഇവിടെ തന്നെയാ "

"ഫോൺ നമ്പർ "

"എന്റെ കയ്യിൽ ഫോൺ ഇല്ല "

"ഫോൺ ഇല്ലേ ഇക്കാലത്ത് ഫോൺ ഇല്ലാത്ത ആരെങ്കിലും കാണുമോ ഏതായാലും ഞാൻ ഇവിടുത്തെ നമ്പർ എഴുതാം നിനക്ക് പറ്റിയ എന്ത്‌ ജോലി ഉണ്ടെന്ന് നോക്കട്ടെ ഉം കിട്ടി ഒരു ഡെലിവറി ബോയ്യുടെ വേക്കൻസി ഉണ്ട് എന്താ പറ്റുമോ "

" പറ്റും പക്ഷെ എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല "

"വണ്ടി ഓടിക്കാനും അറിയില്ലേ ഇനിയിപ്പോൾ നിനക്ക് ഏത് ജോലി തരും "

"എനിക്ക് അധികം ദേഹം അനങ്ങാത്ത എന്തെങ്കിലും ജോലി മതി "

"ദേഹം

💬 Comments

View all comments