Chapter Title : കോമിക് ബോയ് 8 [Fang leng]
തുടങ്ങിയത് എനിക്ക് പല പുതിയ കാര്യങ്ങളും ചെയ്യാൻ സാധിച്ചു പിന്നെ മിസ്സ് ജൂലി അല്പം ദേഷ്യക്കാരി യാണെങ്കിലും ആളുപാവമാണ് ഇവിടെ നിന്ന് പോയാൽ ഞാൻ ജൂലിയെ വല്ലാതെ മിസ്സ് ചെയ്യും അല്ലെങ്കിൽ തന്നെ ഞാൻ പോകേണ്ടതുണ്ടോ ശ്രമിച്ചാൽ എനിക്ക് ഒരു ജോലിയൊക്കെ കണ്ടെത്തി ഈ ലോകത്തിൽ തന്നെ ജീവിക്കാമെന്നതെ യുള്ളു
ഞാൻ പോകാനുള്ള വഴി കണ്ടെത്തിയ കാര്യം ആരറിയാഞാണ് ഇല്ല ഞാൻ ഇങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല ഞാൻ തിരിച്ചുപോകുമെന്ന് മിസ്സ് ജൂലിക്കും മാസ്റ്ററിനു വാക്ക് കൊടുത്തതാണ് ഇപ്പോൾ തന്നെ ഞാൻ മിസ്സ് ജൂലിയെ ഒരുപാട് കഷ്ടപെടുത്തി ഇനിയും അത് പാടില്ല ഉറപ്പായും ഞാൻ പോകുക തന്നെ വേണം ഈ ലോകത്ത് എനിക്ക് ഒരു സ്ഥാനവും ഇല്ല അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ഒന്നും ചിന്തിക്കാനും പാടില്ല ഏതായാലും ഈ ലോകത്തിലെ എന്റെ അവസാന രാത്രി നല്ലത്പോലെ ആസ്വദിക്കാം
പീറ്റർ മനസ്സിൽ നിന്ന് ചിന്തകൾ എല്ലാം മാറ്റി പതിയെ കണ്ണുകൾ അടച്ചു
"ഹേയ് പീറ്റർ എഴുന്നേൽക്ക് പീറ്റർ എഴുന്നേൽ ക്ക് "
ജൂലിയുടെ ശബ്ദം കേട്ടാണ് പീറ്റർ പിറ്റേന്ന് ഉണർന്നത്
പീറ്റർ :അഹ്.. ഞാൻ ഒരുപാട് ഉറങ്ങി അല്ലേ മിസ്സ് ജൂലി
ജൂലി :ഹേയ് അധികം സമയമൊന്നുമായിട്ടില്ല അല്ല നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ വേദന വല്ലതുമുണ്ടോ പീറ്റർ
പീറ്റർ :ഇപ്പോൾ പ്രശ്നമൊന്നും ഇല്ല മിസ്സ് ജൂലി ഞാൻ ഇപ്പോൾ ഓക്കേ യാണ്
ജൂലി :നീ ഇത്ര നേരമായും എഴുനേൽക്കാതിരുന്നപ്പോൾ ഞാൻ പേടിച്ചു പോയി എന്തായാലും നീ വേഗം റെഡിയായി പുറത്തേക്ക് വാ നമുക്ക് എന്തെങ്കിലും കഴിക്കാം നിനക്ക് മരുന്ന് കഴിക്കേണ്ടതല്ലേ
പീറ്റർ :ശെരി മിസ്സ് ജൂലി ഞാൻ ഇപ്പോൾ അങ്ങ് വന്നേക്കാം
ജൂലി :എന്നാൽ ശെരി പീറ്റർ
ജൂലി റൂം വിട്ട് പുറത്തേക്കിറങ്ങി
അല്പസമയത്തിനു ശേഷം ഹാളിൽ ജൂലി
"അവനെ ഇതുവരെ കണ്ടില്ലല്ലോ എന്തായാലും ഇന്ന് ഞാൻ അവനോട് എന്റെ ഇഷ്ടം പറഞ്ഞേ പറ്റു പക്ഷെ അതാലോചിക്കുമ്പോഴാ ഒരു ടെൻഷൻ അവൻ എന്ത് മറുപടിയായിരിക്കും പറയുക "
പെട്ടെന്ന് തന്നെ പീറ്റർ റൂമിൽ നിന്ന് പുറത്തേക്ക് വന്നു
ജൂലി :വാ പീറ്റർ നമുക്ക്
💬 Comments
View all comments