Chapter Title : കോമിക് ബോയ് 8 [Fang leng]
കഴിക്കാം
പീറ്റർ :ഇന്ന് എന്താ സ്പെഷ്യൽ
ജൂലി :സ്പെഷ്യൽ ഒന്നുമില്ല ദോശയും ചമ്മന്തിയും അത്ര തന്നെ
പീറ്റർ :മിസ്സ് ജൂലി ഉണ്ടാക്കിയത് കൊണ്ട് ഇതും സ്പെഷ്യൽ തന്നെയാ
ജൂലി :ഓ അധികം സോപ്പ് ഒന്നും വേണ്ട മിണ്ടാതെ ഇരുന്ന് കഴിക്ക്
ജൂലിയും പീറ്ററും ഭക്ഷണത്തിനു ശേഷം
ജൂലി :ഇതാ പീറ്റർ ഈ ഗുളിക കഴിക്ക്
പീറ്റർ :ഇപ്പോൾ വേദന ഇല്ല മിസ്സ് ജൂലി
ജൂലി :അത് കുഴപ്പമില്ല ഇന്ന് കൂടി ഗുളിക കഴിച്ചേ പറ്റു
പീറ്റർ ജൂലി നൽകിയ ഗുളിക കഴിച്ചു
പീറ്റർ :(ഇങ്ങനെ പോയാൽ ശെരിയാകില്ല മിസ്സ് ജൂലിയോട് പോകുന്ന കാര്യം ഉടനെ പറയണം പാവം എന്നെ കൊണ്ട് ഒരുപാട് ബുദ്ധി മുട്ടുന്നുണ്ട് )
ജൂലി :എന്താ പീറ്റർ ഇങ്ങനെ ആലോചിച്ചു കൊണ്ട് നിൽക്കുന്നത്
പീറ്റർ :അത് പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു
ജൂലി :(ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലേ ഇവൻ ഇതെന്തിനാ ഇപ്പോൾ പറയുന്നത് ഇനി ചിലപ്പോൾ എന്നോട് ഇഷ്ടം പറയാൻ പോകുകയാണോ )
പീറ്റർ :ഇത് മിസ്സ് ജൂലി കേൾക്കാൻ കാത്തിരിക്കുന്ന ഒരു കാര്യമാണ്
ജൂലി :(അപ്പോൾ അത് തന്നെ )എന്താന്ന് വച്ചാൽ പറ പീറ്റർ
പീറ്റർ :അത് പിന്നെ എനിക്ക്..
ജൂലി :പേടിക്കാതെ പറ പീറ്റർ
പീറ്റർ :അത് പിന്നെ എനിക്ക് തിരിച്ചു പോകാനുള്ള വഴി കിട്ടി
ജൂലി :എന്താ നീ എന്തൊക്കെയാ പീറ്റർ ഈ പറയുന്നേ
പീറ്റർ :സത്യമാണ് മിസ്സ് ജൂലി എനിക്ക് തിരിച്ചു പോകാനുള്ള വഴി കിട്ടി എനിക്കറിയാം മിസ്സ് ജൂലി ഇത് കേൾക്കാൻ ഒരുപാട് നാളായി കാത്തിരിക്കുകയാണെന്ന് ഞാൻ മിസ്സ് ജൂലിയെ ഒരുപാട് ബുദ്ധിമുട്ടിച്ചു ഇനി അങ്ങനെ ഉണ്ടാകില്ല എന്താ സന്തോഷമായോ
ജൂലി ഒന്നും മിണ്ടാതെ നിശ്ചലമായി തന്നെ നിന്നു
പീറ്റർ :എന്താ മിസ്സ് ജൂലി ഒന്നും മിണ്ടാത്തത് എന്താ ഒരു സന്തോഷം ഇല്ലാത്തത് പോലെ
ജൂലിയുടെ മുഖം ദേഷ്യ കൊണ്ട് ചുമന്നു
"ആരാ പറഞ്ഞത് എനിക്ക് സന്തോഷമില്ലെന്ന് എനിക്ക് ഒരുപാട് സന്തോഷമായി ഒരു ശല്യം ഒഴിഞ്ഞു പോകയല്ലേ എത്രയും പെട്ടെന്ന് പൊക്കോ ആരും നിന്നെ
💬 Comments
View all comments