Chapter Title : കോമിക് ബോയ് 8 [Fang leng]
തടയില്ല "
ഇത്രയും പറഞ്ഞ് ജൂലി കരഞ്ഞുകൊണ്ട് റൂമിലേക്ക് കയറി വാതിൽ അടച്ചു
പീറ്റർ വേഗം തന്നെ വാതിലിനടുത്തെത്തി
"മിസ്സ് ജൂലി വാതിൽ തുറക്ക് എന്താ പറ്റിയത് മിസ്സ് ജൂലി ഇത്രക്ക് ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തിലല്ലോ പ്ലീസ് ഒന്ന് കതക് തുറക്ക്
എന്നാൽ ജൂലിയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല
"ശെരി തുറക്കണ്ട എന്താന്ന് വച്ചാൽ ചെയ്തോ ഏതായാലും ഇന്നും കൂടി സഹിച്ചാൽ മതിയല്ലോ "
എത്രയും പറഞ്ഞ് പീറ്റർ വാതിലിനടുത്ത് നിന്ന് മാറി
നിറഞ്ഞ കണ്ണുകളോടെ ജൂലി ബെഡിൽ ഇരുന്ന് കരയാൻ തുടങ്ങി അവൾക്ക് അവളുടെ ദേഷ്യവും സങ്കടവും നിയന്ത്രിക്കാനായില്ല
"അവൻ ആരാന്നാ അവന്റെ വിചാരം സന്തോഷമായില്ലേന്ന് ഞാൻ ആണ് മണ്ടി വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി അവനു എന്നോട് ഒരു തരി ഇഷ്ടമില്ല അവൻ ചെയ്തതെല്ലാം ഇവിടെ നിക്കാൻ വേണ്ടിയായിരുന്നു ഇപ്പോൾ അവനു പോകാനുള്ള വഴി കിട്ടിയല്ലോ ഇനി എന്റെ ആവശ്യമില്ലല്ലോ എന്നാലും ഞാൻ അവനെ ഒരുപാട് സ്നേഹിച്ചതല്ലേ "
ജൂലി കരച്ചിൽ നിർത്താനാകാതെ പൊട്ടി കരഞ്ഞു
സമയം അധിവേഗം കടന്നു പോയി മണിക്കൂറുകൾക്ക് ശേഷം കലങ്ങിയ കണ്ണുമായി ജൂലി റൂമിനു പുറത്തേക്കിറങ്ങി
ജൂലി ഹാളിൽ മുഴുവനും കണ്ണോടിച്ചു അവൾക്ക് എവിടെയും പീറ്ററിനെ കാണാൻ കഴിഞ്ഞില്ല
"അവൻ ഇതെവിടെ പോയി ഇനി തിരിച്ചു പോയി കാണുമോ "
ജൂലിയുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി പെട്ടെന്നാണ് ജൂലി പീറ്ററിന്റെ റൂമിൽ വെളിച്ചം കണ്ടത് ജൂലി വേഗം റൂമിനുള്ളിലേക്ക് കയറി അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പീറ്ററിനെ യാണവൾ കണ്ടത്
ജൂലി :(വെട്ടി വിഴുങ്ങുകയാ ദുഷ്ടൻ )
പീറ്റർ :ഹോ വന്നോ ഞാൻ കരുതി ഇന്നിനി പുറത്തിറങ്ങില്ലെന്ന്
ജൂലി :ഞാൻ കരുതി നീ പോയികാണുമെന്ന്
ജൂലി പരിഭവത്തോടെ പറഞ്ഞു
പീറ്റർ :അല്ല സത്യത്തിൽ ഇയ്യാൾക്കെന്താ കുഴപ്പം ഇന്ന് രാവിലെ എന്തൊക്കെയാ കാണിച്ചു കൂട്ടിയത് വെറുതേ ദേഷ്യപെടുന്നു കരയുന്നു സത്യത്തിൽ മിസ്സ് ജൂലിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ
ഇത് കേട്ടതോട് കൂടി ജൂലി വീണ്ടും കരയാൻ തുടങ്ങി
പീറ്റർ :ഇപ്പോൾ എന്തിനാ കരയുന്നത് ഞാൻ അതിന് ഒന്നും പറഞ്ഞിലല്ലോ
💬 Comments
View all comments