Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
മോന്റെ ഇഷ്ടവിഭാവമാണ്. എനിക്കുമതെ, രാത്രി ഒമ്പത് മണിക്ക് ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു കിടന്നതാണ്. വീട്ടിൽ ഞാൻ ചുരിദാറാണ് ഇടാറുള്ളത്. ഭർത്താവ് നാട്ടിലുള്ളപ്പോൾ സാരിയും. രാത്രി ഒന്ന് മേൽ കഴുകിയിട്ട് മാത്രമേ കിടക്കാറുള്ളൂ... എത്ര ക്ഷീണം തോന്നിയാലും. ഇന്ന് പക്ഷെ വല്ലാത്തൊരു അസ്വസ്ഥത. മേൽ കഴുകാൻ തോന്നിയില്ല. ചുരിദാർ അഴിച്ചു മാറ്റി നൈറ്റ് സ്യൂട്ട് എടുത്തിട്ടു. ബനിയൻ ടൈപ്പ് കോട്ടൻ ക്ളോത്ത് ആണ് ഇതിട്ടു കിടക്കുമ്പോൾ നല്ല കംഫർട്ട് ആവും. വയറുവേദന ഉള്ളത് കൊണ്ട് പാൻസിന്റെ നാട അധികം മുറുക്കാതെ കെട്ടി. ഗ്യാസ്ട്രബിൾന്റെ ഗുളിക ഒരെണ്ണം എടുത്ത് കഴിച്ചു. ഫോണ് ഓണാക്കി ഇക്കയുടെ മെസ്സേജ് നോക്കി. വൈകിട്ട് വിളിച്ചതാണ് അതോണ്ട് ഇപ്പൊ രാത്രി വിളിയില്ല. ഉറങ്ങുകയാണെന്ന് പറഞ്ഞു ഒന്ന് രണ്ട് കിസ്സിങ് ഇമോജി യും അയച്ചു ഫോണ് അവിടെയിട്ട് കണ്ണടച്ചു കിടന്നു. നല്ല വേദന തോന്നുന്നു. ഞാൻ കണ്ണടച്ച് സഹിച്ചു കിടന്നു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി. പുലർച്ചെ അസഹനീയമായ വേദന കാരണം ഉറക്കം തെളിഞ്ഞു. തിരിഞ്ഞും മറിഞ്ഞും കിടക്കുകയല്ലാതെ വേദനക്ക് ഒരു മാറ്റവും തോന്നുന്നില്ല. ഇനിയും സഹിക്കാൻ പറ്റില്ല ഞാൻ നബീലിനെ വിളിച്ചു. അന്തരീക്ഷം നിശ്ശബ്ദതമാണെങ്കിലും എന്റെ വിളി അവൻ കേൾക്കുന്നെയില്ല. മൂന്നാല് പ്രാവശ്യം ഉച്ചത്തിൽ ശ്രമിച്ചു. ഫോണ് വിളിക്കാൻ നോക്കുമ്പോ അതിൽ ബാലൻസ് തീർന്നിരിക്കുന്നു. പടച്ചോനെ... ഇനിയെന്ത് ചെയ്യും... ഞാൻ നിസ്സഹായ ആയിരുന്നു. അപ്പോഴാണ് വാട്സാപ്പിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത്. അവന്റെ ചാറ്റ് ലിസ്റ്റ് എടുത്ത് നോക്കുമ്പോൾ ലസ്റ് സീൻ 02 30 എന്നാണ് കാണുന്നത്. ഇപ്പോൾ സമയം നാല് ആയിരിക്കുന്നു. ഇവൻ ഇത്രേം
💬 Comments
View all comments