Chapter Title : കൂട് [Rekha]
കൂട്
Koodu | Author : Rekha
ഞാൻ രേഖ ഒന്നരവർഷങ്ങൾക്ക് ശേഷമാണ് ഈ മടങ്ങിവരവ് അതിൻ്റെതായ താളപിഴവുകളും എൻ്റെ എഴുത്തിലുണ്ട് , പകുതിക്കുവെച്ച പഴയ കഥകൾ എഴുതിത്തീർക്കാം എന്ന് ഞാൻ വിശ്വസിച്ചിരുന്നു അത് എഴുതിത്തീർക്കാൻ ആ കഥയും ഞാനുമായി വളരേ അകന്നുപോയിരിക്കുന്നു ഇനി എന്ന് പഴയതുപോലെ അതെല്ലാം എഴുതിത്തീർക്കാൻ കഴിയും എന്നെനിക്കറിയില്ല .
അതിനാൽ എനിക്ക് ഉറപ്പുവരുന്നതുവരെ ഞാൻ അതിൽ തൊടില്ല ,അത് ആര് നല്ലത് പറഞ്ഞാലും തെറിവിളിച്ചാലും എൻ്റെ മനസ്സ് സമ്മതിക്കുന്നതുവരെ അതിലേക്ക് തിരിഞ്ഞുനോക്കില്ല , അഹംകാരംകൊണ്ടു പറയുന്നതല്ല എൻ്റെ കഴിവുകേടുകൊണ്ടും സാഹചര്യംകൊണ്ടും പറയുന്നതാണ് . എൻ്റെ കൂട്ടുക്കാർ അറിയുന്നവരും അറിയാത്തവരും മനസ്സിലാകും എന്ന് കരുതുന്നു .
എൻ്റെ പഴയ കഥകളുമായി താരതമ്യപെടുത്തരുത് ഇവിടെ വീണ്ടും പിച്ചവെക്കുന്ന കുട്ടിയായി കണ്ടാൽമതി കുറവുകളെ പുച്ഛിക്കാതെ അഭിപ്രായമായി പറയണം ,അതുപോലെ എന്തെങ്കിലും ചെറിയ ശതമാനമെങ്കിലും നന്നായി എന്നുതോന്നിയാൽ അതും പ്രകടിപ്പിക്കണം
.കാരണം അതുതന്നെയാണ് വീണ്ടും എഴുതാനുള്ള പ്രചോദനം.എഴുതുന്നത് നിർത്തണം എന്ന് ഞാൻ നിശ്ചയിച്ചിരുന്നു , എന്നിരുന്നാലും വീണ്ടും ഇവിടെ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു .
കൂട് .... By Rekha
ഈ കൂട് ഒരു കിളിയുടെ മാത്രമല്ല ... അതുകൊണ്ട് അത് നിങ്ങൾ വായിച്ചുതന്നെ അറിയണം ...
ഇന്ന് ഗോപേട്ടൻ്റെ അനിയൻ സനൂപിൻ്റെ പെണ്ണുകാണലാണ് ... പെണ്ണുകാണൽ എന്നൊന്നും പറയാൻപറ്റില വിവാഹം ഉറപ്പിക്കലാണെന്ന് വേണമെങ്കിൽ പറയാം . കാരണം കുടുംബക്കാർ ആദ്യംതന്നെ വന്നുകണ്ടതാണ് ഇപ്പോൾ കുടുംബത്തിലുള്ള എല്ലാവരുംകൂടിവന്നു .അതുകൊണ്ടുതന്നെ ഇത് വിവാഹമുറപ്പിക്കലാണ് .
പെൺകുട്ടിയുടെ പേരുപറയാൻ മറന്നു ശില്പ, 24 വയസ്സ് . ചുരിദാറിട്ടു കാണുമ്പോൾത്തന്നെ നല്ല സുന്ദരിയാണ് .. അതിനേക്കാളും പെൺകുട്ടിയെ കണ്ടപ്പോഴേ സനൂപ് വീണു എന്നുപറയുന്നതാകും നല്ലത് ... പിന്നെ ജാതകമെന്നോ ... തറവാടുമഹിമയോ ഒന്നും അവന് ആവശ്യമില്ല . അപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ പെൺകുട്ടി സുന്ദരിയാണെന്ന് ?
ശിൽപയുടെ അച്ഛൻ 'അമ്മ പിന്നെ സഹോദരൻ ശ്യാം എന്നിവരടങ്ങുന്നതാണ് അവരുടെ കുടുംബം . അച്ഛൻ ഒരു എക്സ് ഗൾഫ് ആണ് . ശ്യാം എഞ്ചിനീയറാണ് .ശിലപയുടെ വിവാഹം കഴിഞ്ഞതിനുശേഷം വിവാഹം നോക്കാം എന്നതീരുമാനമായി നിൽക്കുന്ന ഒരു പാവം ചേട്ടൻ ... ?എന്നുകരുതി അച്ഛനും അമ്മയും പാവമല്ല എന്നല്ലാട്ടോ ... അവരും നല്ല പെരുമാറ്റമാണ്
ഇനി ഞാൻ ഉൾപ്പെടുന്ന ഗോപേട്ടൻ്റെ കുടുംബത്തിലെ ഓരോരുത്തരെ കുറിച്ചുപറയാം. കുടുബത്തിലുള്ളവരെ കുറിച്ചുപറയാതെ എങ്ങിനെയാ അവിടെയുള്ളവരുടെ ജീവിതത്തെകുറിച്ച് പറയുന്നത്
ചുരുക്കി പറഞ്ഞാൽ ...ഗോപൻ അബുദാബിയിൽ പെട്രോളിയം
💬 Comments
View all comments