0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 26569

ഹേമലത ഇറങ്ങി വരുന്നത് അവൻ കണ്ടു. ഇന്ദ്രാണി സൗമ്യതയോടെ അവളെ നോക്കി.പുറത്ത് നിൽക്കുന്ന സ്ത്രീയെ കണ്ടിട്ട് ഹേമലത ആദ്യമൊന്നമ്പരന്നു.

"ആരാ?"

ഹേമലത ഇന്ദ്രാണിയോട് ചോദിച്ചു.

"മാഡം ഞാൻ ഡോക്റ്റർ ഇന്ദ്രാണി പുരോഹിത്.. ക്ലിനിക്കൽ സൈക്ക്യാട്രിസ്റ്റ്. ഞാൻ ചികിത്സിക്കുന്ന ഒരു രോഗി, ഫാത്തിമ ഇവിടെയില്ലേ ? അവളെകൂട്ടിക്കൊണ്ട് പോകാനാണ് ഞാൻ വന്നത്...അതാ അവിടെ...."

ഇന്ദ്രാണി ഗേറ്റിലേക്ക് വിരൽ ചൂണ്ടി.

പെട്ടെന്നാണ് നിഴലുകൾക്കുള്ളിൽ ഒരു ആംബുലൻസ് കിടക്കുന്നത് സന്ദീപിന്റെ ദൃഷ്ടിയിൽ പെടുന്നത്. കൂടെ കുറച്ച് ആളുകളും ഒന്ന് രണ്ടു വനിതാ പോലീസുകാരും.

"മാഡം ..എനിക്കൊന്നും..."

ഹേമലത അദ്‌ഭുതപ്പെട്ടു.

"ഫാത്തിമ രോഗിയാണോ? പക്ഷെ അവർ എന്റെ മോന്റെ അധ്യാപികയാണ്...അപ്പോൾ ...?"

ഇന്ദ്രാണി പുറത്തേക്ക് നോക്കി ഒരാളെ കൈ കാണിച്ച് വിളിച്ചു.

ആംബുലൻസിന്റെ അടുത്ത് നിന്ന ഒരു ചെറുപ്പക്കാരൻ അപ്പോൾ അവിടേക്ക് വന്നു.

"ഫാത്തിമ അധ്യാപികയാണ്..."

ഇന്ദ്രാണി തുടർന്നു.

"നല്ലൊരു അധ്യാപികയാണ്...നല്ലൊരു സ്ത്രീയുമാണ് ..ഇതിനൊന്നും ആർക്കും സംശയമില്ല ...മാത്രമല്ല ഫാത്തിമ എന്റെ സഹോദരന്റെ ...എന്നുവെച്ചാൽ മരിച്ചു പോയ സഹോദരന്റെ ഭാര്യ ആകേണ്ടിയിരുന്നവളാണ്..."

ഇന്ദ്രാണിയുടെ മിഴികൾ തുളുമ്പുന്നത് സന്ദീപും ഹേമലതയും ശ്രദ്ധിച്ചു.

അപ്പോഴേക്കും ആ ചെറുപ്പക്കാരൻ വരാന്തയിലേക്ക് വന്നിരുന്നു.

"മാഡം ..ഇരിക്ക്.."

ഹേമലത പെട്ടെന്ന് അടുത്തുള്ള ദിവാൻ കോട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

"താങ്ക് യൂ..."

ഇരുന്ന് കൊണ്ട് അവർ പറഞ്ഞു. അവർക്കെതിരെ,തൊട്ടടുത്ത് സന്ദീപും ഹേമലതയുമിരുന്നു.

"ആ ഫയൽ ഇങ്ങ് തരൂ പ്രമോദ്,"

ചെറുപ്പക്കാരനോട് ഇന്ദ്രാണി പറഞ്ഞു.

"ഇവിടെ നിങ്ങളോട് എന്തൊക്കെ കഥകളാണ് ഫാത്തിമ പറഞ്ഞിരിക്കുന്നത് എന്ന് എനിക്കറിയില്ല ..പക്ഷെ ഈ ഫയൽ നിറയെ ഫാത്തിമയുടെ അസുഖത്തെക്കുറിച്ചുള്ള റെക്കോഡുകളാണ്..."

ഫയൽ വിടർത്തിക്കൊണ്ട് ഇന്ദ്രാണി പറഞ്ഞു.

"ഇത് നോക്ക്.."

ഒരു പേജിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ദ്രാണി പറഞ്ഞു.

"പോസ്റ്റ് ട്രോമാറ്റിക് മൾട്ടി പാരനോയിക് ആൻഡ് സ്ട്രെസ് ഡിസോർഡർ എന്നാണു ലത്തീഫായുടെ രോഗത്തിന്റെ പേര്..."

പേപ്പറിൽ വിരൽ തൊട്ട് ഇന്ദ്രാണി പറഞ്ഞു.

"വളരെ റെയർ ആയ ചികിത്സ കിട്ടിയില്ലെങ്കിൽ എന്തും സംഭവിക്കാവുന്ന ഗുരുതര രോഗം!"

സന്ദീപ് ഭയചകിതനായി.

"വളരെ ക്രിയേറ്റിവായ ആളുകൾ ഐ മീൻ സയൻറ്റിസ്റ്റ്സ് ,റൈറ്റേഴ്‌സ് ...ഇങ്ങളെയുള്ളവർക്ക് വളരെ ഡെഡ്‌ലി ആയ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ മാത്രം സംഭവിക്കുന്ന ഒരു

💬 Comments

View all comments