0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 26576

നിന്നിറങ്ങിയവർ വീടിന്റെ നേരെ നോക്കി.

ഇന്ദ്രാണി അവരുടെ നേരെ കൈ വീശി.

ഹേമന്ത് മുമ്പിലും അവർ പിമ്പിലുമായി അങ്ങോട്ട് വന്നു.

പ്രകാശത്തിൽ സന്ദീപ് അവരുടെ മുഖത്തേക്ക് നോക്കി.

അതേ!

അവർ തന്നെ!

ലത്തീഫ ആൽബം കാണിച്ച് പരിചയപ്പെടുത്തിയവർ തന്നെ!

പ്രൊഫസ്സർ ഗഫൂർ അഹമ്മദ്.

ഡോക്റ്റർ നാദിയ ഗഫൂർ.

"ഡോക്റ്റർ!,"

വരാന്തയിലേക്ക് കയറി ഡോക്റ്റർ നാദിയ ഇന്ദ്രാണിയുടെ കൈ പിടിച്ചു.

"എവിടെ മോൾ?"

പിന്നെ അവർ ഹേമലതയെ നോക്കി.

"അകത്തുണ്ടോ?"

"ഇവിടെ അല്ല മാഡം!"

ഹേമന്ത് പറഞ്ഞു.

"ലത്തീഫ മിസ്സ് അവിടെയാണ്!"

അവൻ ലിസിയുടെ വീട്ടിലേക്ക് വിരൽ ചൂണ്ടി.

"താങ്ക്‌ ഗോഡ്!!"

ഗഫൂർ അഹമ്മദും നാദിയയും ഒരുമിച്ച് പറഞ്ഞു.

"അങ്ങനെയെങ്കിൽ ഡോക്റ്റർ ഉടനെ തന്നെ കൊണ്ടുപോവുകയല്ലേ?"

ഗഫൂർ അഹമ്മദ് ഇന്ദ്രാണിയോട് ചോദിച്ചു.

"കൊണ്ടുപോകണം!"

ദൃഢസ്വരത്തിൽ ഇന്ദ്രാണി പറഞ്ഞു.

"ഇന്ന് ഡേറ്റ് പതിനേഴ്! കാൽക്കുലേഷൻ അനുസരിച്ച് രോഗം വല്ലാതെ ഡേഞ്ചറസ് ആകുന്ന സമയമാണ്. പക്ഷെ ഒരു ശബ്ദവും ബഹളവും അവിടെ നിന്ന് കേൾക്കുന്നില്ല ...അതിനർത്ഥം ലത്തീഫയെ ആരൊക്കെയോ മനസ്സറിഞ്ഞ് ആത്മാർത്ഥമായി സ്നേഹിച്ച് ..യെസ് ..അങ്ങനെ അല്ലായിരുന്നെങ്കിൽ ...!"

ഇന്ദ്രാണി സന്ദീപിന്റെ മുഖത്തേക്ക് നോക്കി.

അവന്റെ മിഴികൾ ഈറനണിഞ്ഞു.

"താങ്ക് യൂ..."

ഇന്ദ്രാണി സന്ദീപിന്റെ കയ്യിൽ പിടിച്ചു.

"ലത്തീഫയെ സ്നേഹിച്ചതിന് ...അവളെ സംരക്ഷിച്ചതിന്... എല്ലാവർക്കും ഒരുപാട് നന്ദി ..പ്രത്യേകിച്ച് സന്ദീപിന്..."

ഇന്ദ്രാണി പിന്നെ ബാഗ് തുറന്ന് ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിലും സിറിഞ്ചുമെടുത്തു.

"വാ.."

അവൾ വരാന്തയിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങി.

"ഇപ്പോൾ ലത്തീഫ ഉറങ്ങുന്നത് നന്നായി ...സെഡേഷൻ കൊടുത്ത് ഇപ്പോൾ കൊണ്ടുപോകണം ..കരിപ്പൂരിൽ നിന്ന് നാലുമണിക്ക്ആണ് ഫ്‌ളൈറ്റ് സമയം...പിന്നെ ഉദയ്പ്പൂരിലേക്ക് ..കം ..കമോൺ അങ്കിൾ!"

ഇന്ദ്രാണി പ്രൊഫസ്സർ ഗഫൂർ അഹമ്മദിനെ നോക്കി. അതിന് മുമ്പ് തന്നെ ഹേമന്തും സന്ദീപും ലിസിയുടെ വീട്ടിലേക്ക് ഇറങ്ങിയിരുന്നു.

"എന്താടാ അളിയാ ഇതൊക്കെ?"

ലിസിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ കരച്ചിലടക്കി സന്ദീപ് ചോദിച്ചു.

"എടാ അളിയാ ഇന്ദ്രാണി മാഡം പറഞ്ഞതാണ് വാസ്തവം,"

അവന്റെ തോളിൽ പിടിച്ച് സാന്ത്വനിപ്പിച്ച് ഹേമന്ത് പറഞ്ഞു.

"മാഡത്തിന്റെ വീട്ടിൽ ഇരിക്കുമ്പോൾ തന്നെ എനിക്ക് ഇന്ദ്രാണി മാഡത്തിന്റെ കോൾ വന്നിരുന്നു ...എന്നോട് അത്യാവശ്യമായി അവര് താമസിക്കുന്ന

💬 Comments

View all comments