Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
ഹോട്ടൽ മുറിയിൽ ചെല്ലണമെന്ന്. ആപത്താണോ മാങ്ങാത്തൊലിയാണോ എന്നൊന്നും വിചാരിക്കാതെ ഞാൻ ഏതായാലും പോയി. നിന്നോട് ഒരു കാരണവശാലും ഒന്നും പറയരുതെന്ന് പറഞ്ഞു ..അതുകൊണ്ടാ ഞാൻ ഒന്നും മിണ്ടാതിരുന്നേ നിന്നോട് .... അവിടെ വെച്ച് മാഡം എന്നോടെല്ലാം പറഞ്ഞിരുന്നു ..ആദ്യം ഒന്നും വിശ്വസിക്കാൻ പറ്റിയില്ല ... എന്ന് മാത്രവല്ല പേടീം തോന്നി..പിന്നെ മാഡം ഒരു പാട് ഡോക്യുമെന്റ്റ്സും പേപ്പേഴ്‌സും ഒക്കെ കാണിച്ചപ്പോൾ ..."
അപ്പോഴേക്കും അവർ ലിസിയുടെ വീട്ടിലെത്തി.
കാളിംഗ് ബെല്ലിൽ വിരലമർത്തി കാത്തുനിന്നു.
അകത്ത് നിന്ന് ലിസി ജനൽ തുറന്ന് പുറത്തേക്ക് നോക്കി .
"ലിസി ആന്റ്റി ഇത് ഞാനാ..ഹേമന്ത്..കതക് തുറക്ക്!"
ലിസി പെട്ടെന്ന് കതക് തുറന്നു.
"എന്നാ പറ്റി മോനെ?"
ലിസി പരിഭ്രമത്തോടെ ചോദിച്ചു.
അപ്പോഴേക്കും ഇന്ദ്രാണിയും ഗഫൂർ അഹമ്മദും നാദിയയും അങ്ങോട്ടെത്തിച്ചേർന്നു.
ഹേമന്ത് ചുരുക്കം വാക്കുകളിൽ ലിസിയെ കാര്യങ്ങൾ ധരിപ്പിച്ചു.
"എന്റെ ഈശോയെ!"
എല്ലാം കേട്ട് ലിസി തലയിൽ കൈവെച്ചു.
"മോള് ഉറങ്ങുവാണോ ഇപ്പോൾ?"
നാദിയ ചോദിച്ചു.
"അതേ.."
ലിസി പറഞ്ഞു.
"ഞങ്ങൾ ഒത്തിരി ലേറ്റ് ആയാണ് കിടന്നത് ..ഒരു പാട് വർത്തനങ്ങൾ ഒക്കെ പറഞ്ഞ് ...ഇപ്പോൾ നല്ല ഉറക്കമാണ്..."
"നന്നായി!"
ഇന്ദ്രാണി സിറിഞ്ചിലേക്ക് മരുന്ന് ഇൻജെക്റ്റ് ചെയ്തു.
"വരൂ ...മുറി കാണിച്ചു താ..."
ലിസി മുമ്പിൽ നടന്നു.
പിന്നാലെ മറ്റുള്ളവരും.
ലത്തീഫ ജിസ്മിയോടൊപ്പമാണ് കിടന്നിരുന്നത്.
ലത്തീഫയെ കണ്ട നിമിഷം നാദിയയിൽ നിന്ന് ഒരു തേങ്ങലുയർന്നു.
"കരയല്ലേ!"
പ്രൊഫസ്സർ ഗഫൂർ അഹമ്മദ് ഭാര്യയെ ചേർത്ത് പിടിച്ചു.
"കരഞ്ഞാൽ മോളുണരും..അപ്പോൾ ...പ്രോബ്ലം..."
സന്ദീപ് ലത്തീഫയെ നോക്കി.
മനോഹരമായ ഒരു സ്വപ്നത്തിൽ ലയിച്ചെന്നപോലെ മലർന്ന് കിടന്നുറങ്ങുകയാണ് അവൾ. ജിസ്മിയുടെ കൈ അവളുടെ വയറിനെ ചുറ്റിപ്പിടിച്ചിരിക്കുന്നു.
ഇന്ദ്രാണി സിറിഞ്ചുമായി കുനിഞ്ഞു.
"രവീ...."
പെട്ടെന്ന് ഉറക്കത്തിൽ ലത്തീഫ പറയുന്നത് എല്ലാവരും കേട്ടു.
നിയന്ത്രിക്കാനാവാതെ സന്ദീപ് വായ് പൊത്തി.
അപ്പോഴേക്കും ഇന്ദ്രാണി അവളുടെ കൈത്തണ്ടയിൽ ഇഞ്ചക്ഷൻ എടുത്തിരുന്നു.
ഒരു നിമിഷം ലത്തീഫ കണ്ണുകൾ തുറന്ന് എല്ലാവരെയും നോക്കി.
"പപ്പാ ...ആഹ് ..രവി ..രവി എവിടെ പപ്പാ?"
പിന്നെ അവളുടെ കണ്ണുകൾ ഇന്ദ്രാണിയിൽ പതിഞ്ഞു.
"ദീദീ ..."
കണ്ണുകളിൽ ഈറൻ നിറച്ച് ലത്തീഫ ഇന്ദ്രാണിയെ
💬 Comments
View all comments