Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
നോക്കി പറഞ്ഞു.
"എനിക്ക് രവീടെ അടുത്ത് പോണം ....എനിക്ക് ..."
കരച്ചിലടക്കാൻ പാടുപെട്ട് സന്ദീപ് അവളുടെ കയ്യിൽ പിടിച്ചു.
ലത്തീഫ അവന്റെ കണ്ണുകളിലേക്ക് നോക്കി.
പെട്ടെന്ന് അവൾ മയങ്ങി. മരുന്നിന്റെ നിയന്ത്രണത്തിലേക്ക് അവളുടെ മനസും ബോധവും മറഞ്ഞു. അപ്പോഴേക്കും ആംബുലന്സിന്റെ അടുത്ത് നിന്നും അറ്റൻഡർമാരെത്തി ലത്തീഫയെ സ്ട്രെക്ച്ചറിലേക്കെടുത്ത് മുറിക്ക് പുറത്ത് കടന്നു.
അവർക്ക് പിന്നാലെ എല്ലാവരും ഗേറ്റിലേക്ക് പോയി.
"ലത്തീഫ എന്നെക്കുറിച്ച് പറഞ്ഞതൊക്കെ അവളുടെ രോഗത്തിന്റെ ഭാഗമാണ്.."
പുറത്തേക്ക് നടക്കവേ സന്ദീപിന്റെ തോളിൽ പിടിച്ച് അവനെ ആശ്വസിപ്പിച്ചുകൊണ്ട് ഇന്ദ്രാണി പറഞ്ഞു.
"എന്നെക്കുറിച്ച് പറഞ്ഞത് മാത്രമല്ല അവൾ ചെയ്തതൊക്കെയും ...നിങ്ങളുടെ ഫോട്ടോ എഫ് ബി പോലെയുള്ള സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ...നിങ്ങളെ രവിയായി സങ്കൽപ്പിച്ച് ...അതൊക്കെ മറന്നു കളയുക ..."
സന്ദീപ് വിങ്ങിപ്പൊട്ടി.
ആംബുലൻസും കാറും അകന്നു പോയപ്പോൾ സന്ദീപ് അസഹ്യമായ നഷ്ട്ടത്താൽ പൊട്ടിക്കരഞ്ഞു.
ഹേമന്ത് അവനെ കെട്ടിപിടിച്ചു.
"കാത്തിരിക്കാം നമുക്ക് ചിലപ്പോൾ മാഡം നമ്മുടെയടുത്തേക്ക് ..നിന്റെ അടുത്തേക്ക് വന്നേക്കാം..." ഹേമന്ത് പറഞ്ഞു.
[അവസാനിച്ചു]
💬 Comments
View all comments