0%

Chapter Title : കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16171

കേട്ട് ഭക്ഷണം കഴിക്കുന്ന ചന്തു ഓടി പുറത്തെത്തി. ഉദ്ദേശിച്ച പോലെ ഓട്ടോയും പുറത്തിറങ്ങി നിൽക്കുന്ന മമ്മിയെയും കണ്ടപ്പോൾ പന്തികേട് മനസിലായി ഓടി അടുത്തേക്ക് ചെന്നു. വയ്യാതെ ഇരിക്കുന്ന ജോമോനെയും വെപ്രാളത്തോടെ നിൽക്കുന്ന മമ്മിയെയും കണ്ടപ്പോൾ അവൻ വേറൊന്നും ചിന്തിച്ചില്ല. കയ്യും കഴുകി ആ സമയം കോലായിലേക്ക് എത്തിയ മുത്തശിയോടും മുത്തച്ഛനോടും പറഞ് ചന്തു ഓട്ടോയിൽ കയറി ജോമോനെ താങ്ങി ഇരുന്നു. മമ്മിയുടെ വെപ്രാളം കണ്ട് അവനു ഒന്നും ചോദിക്കാനും കഴിഞ്ഞില്ല തോന്നിയതുമില്ല. അതിനിടയിൽ ആൻസി രണ്ടു മൂന്ന് തവണ ഭർത്താവിനെ കാൾ ചെയ്തു. പക്ഷെ എടുത്തില്ല....
വണ്ടി നേരെ ആശുപത്രിയിൽ എത്തി ജോമോനെ എമർജൻസി ഡിപ്പാർട്മെന്റ് ഇൽ കൊണ്ടു പോയി. പരിശോധിക്കുന്ന സമയം ആൻസി പുറത്തിറങ്ങി. അവളെയും കാത്ത് പുറത്ത് ഓട്ടോക്കാരനും ചന്തുവും നിൽപുണ്ടായിരുന്നു. അവൾ വേഗം ഓട്ടോക്കാരന് പൈസ കൊടുത്തു. വെപ്രാളം മാറാതെയുള്ള ആൻസിയെയും കൊണ്ട് ചന്തു പുറത്തുള്ള ചെയറിൽ ഇരുന്നു. അവൻ കൂടെയുള്ളത് അവൾക്ക് നല്ല ആശ്വാസം നൽകി. അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോൾ ആ അവസ്ഥ ചന്തുവിന് മനസിലായി. പുറത്ത് ചെറുതായി മഴ പെയ്യാൻ തുടങ്ങി.
“ഒന്നും പേടിക്കാനില്ല മമ്മി.. ഇങ്ങനെ ടെൻഷൻ അടിക്കാതെ...”
അവളുടെ കയ്യിൽ പിടിച്ച് ചന്തു പറഞ്ഞപ്പോൾ ആൻസി കയ്യിൽ മുറുകെ പിടിച്ചു.
ചന്തു : “എന്താ പറ്റിയത് മമ്മി..?”
ആൻസി : “അറിയില്ല മോനു. വയറു പൊത്തി പിടിച്ച് അവൻ കരഞ്ഞു..”
ചന്തു : “നമുക്ക് നോക്കാം.. Dr വരട്ടെ..”
അര മണിക്കൂർ കഴിഞ്ഞ് നഴ്സ് പുറത്തു വന്നു. അവർ രണ്ടാളും എഴുന്നേറ്റു. ആൻസി അടുത്തേക്ക് പോയി.
“സിസ്റ്റർ എന്താ പറ്റിയത്??”
“പേടിക്കാനൊന്നുമില്ല.. ചെറുതായി ഫുഡ്‌ പോയിസൺ ആയതാണ്. ഇൻജെക്ഷൻ എടുത്തിട്ടുണ്ട് ”
അവൾക്കൊരൽപം ആശ്വാസം വന്നു.
“ഇപ്പോ എങ്ങനെയുണ്ട്?”
“കുഴപ്പമില്ല..റസ്റ്റ്‌ വേണം അഡ്മിറ്റ്‌ ചെയ്യണം പിന്നെ ഒരു ഇൻജെക്ഷൻ കൂടെ എടുക്കാനുണ്ട്.. ഈ മരുന്ന് വാങ്ങണം..”
“മമ്മി ഞാൻ വേഗം വാങ്ങിയിട്ട് വരാം..”
ചന്തു നഴ്സിന്റെ കയ്യിൽ നിന്ന് ചീട്ട് വാങ്ങിയപ്പോൾ ആൻസി അവനു നേരെ പേഴ്സ് നീട്ടി. അവൻ വേഗം മരുന്ന് വാങ്ങാൻ പോയി. ആ സമയം

💬 Comments

View all comments