0%

Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Author : kkstories Read All Parts 970

കാണിക്കാത്തത് അവൾക്ക് ഭാഗ്യം തന്നെയാണ് അവൽ നടന്ന് ഗെയിറ്റ് കടന്നതും ഒരു ബൈക്ക് പെട്ടന്ന് വന്ന് എൻ്റെപുറകിലായി നിർത്തിയ ശബ്ദം ഞാൻ കേട്ടു ഞാൻ അവളെ നോക്കി നിൽക്കുമ്പോൾ ആയിരുന്നു ഈ സംഭവം , പെട്ടന്ന് അവളുടെ മുഖം മാറുന്നതും അവളുടെ നേരെ എന്തോ വസ്തു എൻ്റെ പുറകിൽ നിന്നും പോകുന്നതും ഞാൻ കണ്ടു. ഒരു വെളുത്ത സാധനം അവളുടെ കാലുകൾക്ക് സമീപമായി വീണ് പൊട്ടി ചിതറി . ഇത് കാണുന്ന അവൽ ചെവികൾ രണ്ടും കൈകൾ കൊണ്ട് പൊത്തി പിടിച്ച് കണ്ണടച്ച് നൽകുന്നതാണ് ഞാൻ കാണുന്നത്. വീണ്ടും മറ്റൊന്ന് അവളുടെ നേരെ പോയ് അവലുടെമുന്നിൽ വന്ന് വീണു . ഞാൻ ഏറു വരുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ എൻ്റെ പിന്നിൽ വന്ന് നിന്ന ബൈക്കിൻ്റെ പുറകിൽ ഇരിക്കുന്നവനാണ് ഇത് എറിയുന്നത് ഡാ ......... ? ഞാൻ പെട്ടന്ന് ഉയർന്ന് വന്ന ദേഷ്യത്തിൽ ഒച്ചയെടുത്തു. എൻ്റെ ശബ്ദം കേട്ടതും ഡാ.. ഡാ.. വിട്ടോ വിട്ടോ ബൈക്ക് പെട്ടന്ന് തന്നെ വേകതയിൽ മുന്നിലേക്ക് പോയ് . ഞാൻ പെട്ടന്ന് തന്നെ ബൈക്കിൽ നിന്നുമിറങ്ങി അവളുടെ അടുത്തേക്ക് ഓടി ചെന്നു. ഷാനു .... ഷാനു. .. കണ്ണും പൊത്തി നിന്ന അവളെ ഞാൻ കുലുക്കി വിളിച്ചു. അവൽ കണ്ണുതുറന്ന് നോക്കിയപ്പോൾ അവന്മാർ പോയിരുന്നു . അവൽ പെട്ടന്ന് എന്നെ നോക്കി വിധുംബി കരഞ്ഞു . ഇല്ല ഇല്ല ഒന്നുമില്ല എന്തിനാ കരയുന്നെ അവര് പോയ് കരയാതിരിക്ക്. ഞാൻ നിലത്തേക്ക് നോക്കിയപ്പോഴാണ് മനസ്സിലായത് അവൾക്ക് നേരെ എറിഞ്ഞത് കോഴി മുട്ടകൾ ആയിരുന്നു.

💬 Comments

View all comments