0%

Chapter Title : കൂടുമ്പോൾ ഇമ്പം 1 [Irul Mashi]

Author : Irul Mashi Read All Parts 77793

ജംഗ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കും വഴി സ്വാതിയുടെ മനസ്സിൽ പല ചിന്തകൾ കടന്ന് കൂടി, ‘വയസ് ഇരുപത്തിയഞ്ച് കഴിഞ്ഞു, ഇതുവരെ പി എസ് സി പഠിക്കാൻ ഇറങ്ങിയിട്ട് ഒരു ലിസ്റ്റിൽ പോലും വരുന്നതുമില്ല, ഇനി വീട്ടുക്കാർ ആരുടെയെങ്കിലും തലയിൽ പിടിച്ചു വെയ്ക്കുമോ എന്തോ… അച്ഛൻ ആണെങ്കിൽ പറയണ്ട, ആകെ ഉള്ളൊരു ആശ്വാസം അവരുടെ പൈസക്ക് അല്ല പഠിക്കുന്നത് എന്നത് ആണ്, അല്ല അച്ഛനോട് ചോദിച്ചാലും തരാൻ ഒന്നും പോകുന്നില്ല, പിന്നെന്തിനാണ് ചോദിക്കാൻ നിൽക്കുന്നത്…എല്ലാം കൂടി ആലോചിച്ചിട്ട് പ്രാന്ത് പിടിക്കുന്നു…’

“മക്കളെ ലത അവിടെ ഇല്ലേ…?” പുറകിൽ നിന്ന് കേട്ട ചോദ്യത്തിൽ അവൾ ചിന്തയിൽ നിന്ന് ഉണർന്നു.

ആരാ ഇതിപ്പോ എന്ന് നോക്കാൻ അവൾ പെട്ടെന്ന് തിരിഞ്ഞ് നോക്കി. തൊഴിലുറപ്പ് കഴിഞ്ഞ് പോകുന്ന രാധമാമി.

“എന്തോ മാമി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്നു.” അവൾ പറഞ്ഞു.

“ഇന്ന് പണിക്ക് വന്നില്ല അവൾ അതോണ്ട് ചോദിച്ചത്…” അവർ അതും പറഞ്ഞ് നടന്ന് പോയി.

സ്വാതിയും തിരിഞ്ഞ് തന്റെ വീട് ലക്ഷ്യമാക്കി നടന്നു. അവൾ വീണ്ടും ഓരോന്ന് ആലോചിച്ചു തുടങ്ങിയപ്പോഴേക്കും മുക്ക് കഴിഞ്ഞ് തന്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു.

അകത്തേക്ക് കേറുമ്പോൾ തന്നെ അടുക്കളയിൽ നിന്ന് അമ്മയുടെ അലപ്പ് അവൾ കേട്ടു. അതൊന്നും ശ്രദ്ധിക്കാതെ അവൾ നടന്ന് മുറിയിലേക്ക് പോയി.

“...അല്ലെങ്കിലും ഞാൻ ഇവിടെ ഒരുത്തി കിടന്ന് ഇങ്ങനെ പട്ടിയെ പോലെ പണിയെടുത്താൽ മതിയല്ലോ… ഞാൻ ഇവിടെ കിടന്ന് ചത്താലും മക്കൾക്കും തന്തക്കും ഒന്നുമില്ല… അല്ലെങ്കിൽ ഒരു പെൺകൊച്ചു ഉള്ള വീടാണ്, തള്ളക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാം എന്നൊന്നുമില്ല, അവൾ കാലത്തെ ഇറങ്ങും പഠിപ്പിക്കാനും പഠിക്കാനും എന്നൊക്കെ പറഞ്ഞ്, എന്നിട്ട് വല്ല പ്രയോജനവും ഉണ്ടാന്ന് ചോദിച്ചാൽ ഏ ഹേ ഞാൻ ഇതുവരെ കണ്ടിട്ടില്ല… പെണ്ണേ ചോതി… നീ അവിടെ എന്ത് എടുക്കേണ്, വന്നയുടനെ കേറി ഫോണും കുത്തി കിടക്കുന്നായിരിക്കും തമ്പ്രാട്ടി… ഇങ്ങോട്ട് വാടി…” അമ്മയുടെ അലപ്പ് കേൾക്കാൻ വയ്യാതെ സ്വാതി പതിയെ അടുക്കളയിലേക്ക് ചെന്നു.

“എന്തിനു തള്ളേ ഇങ്ങനെ കിടന്ന് അലെയ്ക്കണ… ഞാൻ ഇങ്ങോട്ട് വന്ന് കേറിയത്

💬 Comments

View all comments