Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]
എന്നെ ഇങ്ങോട്ട് കൊണ്ട് വന്നില്ലല്ലോ.
ഞാൻ: ഹാ.. അതിനു നീ എന്നോട് മിണ്ടാറു പോലും ഇല്ലല്ലോ. പിന്നെ ഞാൻ എങ്ങനെയാ ഇങ്ങോട്ട് കൊണ്ട് വരുന്നേ.
രമ്യ അല്പ നേരം ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു. അവളുടെ കൈകൾ വിറക്കുന്ന പോലെ തോന്നി. ഞാൻ അവൾക്ക് കുടിക്കാൻ തണുത്ത വെള്ളം എടുത്ത് കൊടുത്തു.
ഞാൻ: എന്താ ഏതാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. Past is Past. പക്ഷേ നീ റിസൈന് ചെയ്യാൻ പോണ കാര്യം കവിതയോട് പറയാമായിരുന്നു. നിങൾ നല്ല കൂട്ട് ആയിരുന്നില്ലേ.
രമ്യയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി അവളുടെ കൈകളിൽ വീണു. എന്തോ വല്യ പ്രശ്നം അവള് ഫേസ് ചെയ്യുന്നു എന്നു അവളുടെ മുഖത്ത് നിന്നും വായിച്ചു എടുക്കാമായിരുന്നു.
ഞാൻ: (അവളുടെ അടുത്ത് ചെന്ന് ഇരുന്നു തോളിലൂടെ കയ്യിട്ടു) ഡാ, പോട്ടെ. വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. പെട്ടന്ന് നീ അകന്നു പോയപ്പോൾ എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു. സാരല്യ, ൻ്റെ കുട്ടി വിഷമിക്കേണ്ട.
ഞാൻ അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു. അവള് എൻ്റെ ദേഹത്തേക്ക് തല ചായ്ച്ചു കിടന്നു. കണ്ണുനീർ തുള്ളികൾ ഒഴുകി താഴേക്ക് വീണു കൊണ്ടിരുന്നു അപ്പോളും.
രമ്യ: എങ്ങനെയാ ഏട്ടന് ഇങ്ങനെ പറയാൻ തോന്നുന്നേ. എന്നെ പിടിച്ചു നിർത്തി ചോദിക്കായിരുന്നില്ലേ, ഒന്ന് വഴക്ക് പറയമായിരുന്നില്ലേ. നിങ്ങളെ പോലെ ഒരു ആൾ നിങൾ മാത്രമേ ഉള്ളൂ ഏട്ടാ, അതു മനസ്സിലാക്കാതെ ഞാൻ ഏതോ ലോകത്ത് ആയിരുന്നു കുറച്ച് നാൾ. (അവളുടെ ശബ്ദം ഇടറി. കണ്ണുനീർ തുള്ളികൾ വേഗത്തിൽ ഒഴുകി താഴേക്ക് പതിച്ചു)
ഞാൻ മറുപടി ഒന്നും പറയാൻ ആകാതെ അവളുടെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു, ചെറിയ അടക്കി പിടിച്ചു ഉള്ള എങ്ങലുകൾ അവളിൽ നിന്നും ഉയർന്നു.
ഞാൻ: ഇതിന് മാത്രം അതിനിപ്പോ ഇവിടെ എന്താ സംഭവിച്ചേ. നീ കുറച്ച് കാലം നിൻ്റെ വേറെ ഫ്രണ്ട്സിൻ്റെ കൂടെ നടന്നു, അത്ര അല്ലെ ഉള്ളൂ.
രമ്യ മുഖമുയർത്തി എന്നെ നോക്കി. കരഞ്ഞു ചുവന്ന കണ്ണുകളും, കണ്ണുനീർ ഒഴുകിയ കവിളിലെ പാടുകളും ഞാൻ കണ്ടു.
രമ്യ: ഏട്ടൻ എല്ലാം അറിഞ്ഞു എന്നെ സമാധാനിപ്പിക്കാൻ ചുമ്മാ പൊട്ടൻ കളിക്കുക ആണ് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ ഒരു റിലേഷനിൽ പെട്ടു നടക്കുക ആയിരുന്നു എന്ന് ഏട്ടന് അറിയാമായിരുന്നു. ഒരു തവണ പോലും എന്നെ പിന്തിരിപ്പിക്കാനോ ഉപദേശിക്കാനോ ഏട്ടൻ ശ്രമിച്ചില്ല. (കവിളിലെ
💬 Comments
View all comments