Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 20 [സണ്ണി]
നാൻസി ആകാശത്തിലേക്ക് നോക്കി നിന്നു
നിമിഷങ്ങൾ മണിക്കൂറായി കടന്ന് പോയി.
“വാ... നാൻസി പോകാം"
ജോബിനച്ചന്റെ സ്നേഹവാത്സല്യം
നിറഞ്ഞ വിളി കേട്ട് പേരമരത്തിൽ ചാരി
തല കുമ്പിട്ട് നിൽക്കുന്ന നാൻസി നിറഞ്ഞ
മിഴികളോടെ അച്ചനെ നോക്കി.
“പാൽ പാത്രം കൊടുത്ത് വിടാനുണ്ട്
.... എന്നാ ശരി പറഞ്ഞ പോലെ കെട്ടോ"
അച്ചൻ സുബിന്റെ പപ്പയെ നോക്കി
ശാന്തമായി യാത്ര പറഞ്ഞിറിഞ്ഞങ്ങി.
അവരുടെ മുഖത്ത് നോക്കാതെ നാൻസി
അച്ചന്റെ പുറകെയിറങ്ങി. കാര്യങ്ങൾ
തന്ത്രപരമായി അച്ചൻ ഭാഷയിൽ പറഞ്ഞ്
തീർക്കാൻ മിടുക്കനായ ജോബിനച്ചന്റെ
കഴിവ് കൊണ്ട് അവരുടെ ദേഷ്യമെല്ലാം
പോയിരുന്നു.
“ചേച്ചി... പിണക്കമൊന്നുമില്ല കെട്ടോ..
കാര്യങ്ങളങ്ങനെയായത് കൊണ്ട് അങ്ങനെ
പെരുമാറിയത്'" അവര് ക്ഷമാപണത്തോടെ
ചിരിച്ചു കൊണ്ട് പറഞ്ഞത് കേൾക്കാത്ത
ഭാവത്തിൽ നാൻസി അച്ചനെ അനുഗമിച്ചു.
““അച്ചാ... എനിക്ക് വീട്ടിലേക്ക് പോണം.
ആകെ ആധിയായി""നാൻസി നിരാശയിൽ
പരിഭ്രമിച്ച് പറഞ്ഞു.
അച്ചൻ സമാധാനത്തോടെ നാൻസിയെ
നോക്കി ശാന്തമായി ചിരിച്ചു.
““മോളേ.... സത്യമായിട്ടും നമ്മള്
വല്ലാത്ത അവസ്ഥയിലായി... നാൻസീ,
പക്ഷെ അതിൽ നിന്ന് രക്ഷപ്പെടാനുള്ള
ബുദ്ധിയല്ലേ.. ആലോചിക്കണ്ടത്""
റോട്ടിലിറങ്ങിയപ്പോൾ പരമാവധി ചേർന്ന്
നടന്ന് അച്ചൻ പറഞ്ഞ് തുടങ്ങി..
““ എന്തെങ്കിലും വഴിയുണ്ടാക്കാം നമുക്ക് ..
കണ്ണ് തുടയ്ക്ക് കരയാതെ""
അച്ചൻ നാൻസിയുടെ കരങ്ങളിൽ
മൃദുവായി തൊട്ട് ആശ്വസിപ്പിച്ചു.
““ന്നാലും ച്ചാ.. നമ്മളിനി എന്നാ ചെയ്യും"
നാൻസി അച്ചന്റെ സ്നേഹത്തലോടലിൽ
കണ്ണ് തുടച്ചു.
“അതല്ലേ നാൻസി വീട്ടിലേക്ക് പോണ്ട
എന്ന് പറഞ്ഞേ. ആശ ഈ അവസ്ഥേല്
കണ്ടാ എല്ലാം നമ്മുടെ കയ്യീന്ന് പോവും""
“ന്നാലും .... ആകെ കൊളവായല്ലോ ച്ചാ.."
“ആ കൊളത്തില് മുങ്ങാതെ കേറാനല്ലെ
💬 Comments
View all comments