0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]

കോട്ടയം കൊല്ലം പാസഞ്ചർ 12

Kottayam Kollam Passenger Part 12 bY മനോജ് ഉർവശി

Click here to read previous Parts

"എന്താടാ നിന്റെ പേര്... ?"

"വിനീത് ..."

" നിന്റെയൊ ... ?"

"ഇക്ബാൽ "

"ഇനി നിന്നോട് പ്രതേകം ചോദിക്കണം ആയിരിക്കും ... പേര് പറയടാ ..."

"ദേവസ്യ .."

"വിനീത് , ഇക്ബാൽ , ദേവസ്യ ... മത മൈത്രി ആണല്ലോ ടാ .. മൂന്നു ചേട്ടന്മാരും വാ .. ജീപ്പിൽ സിഐ സാർ ഇരിപ്പുണ്ട് .."

സബ് ഇൻസ്പെക്ടർ ജോണി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവേയ്‌സിന്റെ അടുത്ത് പറഞ്ഞു.

"എന്തിനാ സാറേ ഞങ്ങളെ സിഐ സാർ കാണുന്നത് "

കൂട്ടത്തിൽ തല നരച്ച ദേവസ്യ ചോദിച്ചു.

"നിന്റെ കുഞ്ഞമ്മയ്ക്ക്‌ ഒരു കല്യാണ ആലോചന .."

ജോണിയുടെ മറുപടി പരുക്കൻ ആയിരുന്നു.

"തല നരച്ച ആൾ അല്ലേ സാറേ .. സാറിന്റെ അപ്പന്റെ പ്രായം ഇല്ലെ .. മര്യാദയ്ക്ക് സംസാരിച്ചു കൂടെ "

ഡ്രൈവർ വിനീത് ചോദിച്ചു.

"ആഹാ ... നീ ആരെടാ എന്നെ മര്യാദ പഠിപ്പിക്കാൻ ?"

വിനീതിന്റെ കോളറിൽ പിടിച്ചു കൊണ്ടായിരുന്നു ജോണിയുടെ മറുപടി.

"ഹേ .. വിട് സാറേ .. നമ്മൾ രണ്ടു കൂട്ടരും ഇടുന്നത് കാക്കി തന്നെയാ "

ജോണിയെ തടഞ്ഞു കൊണ്ട് ഇക്ബാൽ പറഞ്ഞു.

എന്തോ പന്തികേട് മണത്തിട്ട്‌ എന്നോണം ഓട്ടോ ഡ്രൈവെയ്സ് എല്ലാരും കൂടി ഒന്നിച്ച് ജോണിയ്ക്ക്‌ ചുറ്റും കൂടുന്നത് ജീപ്പിൽ ഇരുന്നു കൊണ്ട് സിഐ അശോക് കാണുന്നുണ്ടായിരുന്നു.

ജീപ്പിൽ നിന്നും

💬 Comments

View all comments