Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
കൂടെ തന്നെ നിൽക്കണം എന്നൊന്നും ഞാൻ പറയുന്നില്ല . പക്ഷെ ഇപ്പോൾ നീ എൻറെ കൂടെ വന്നാൽ നിനക്ക് അതിന് പ്രയോജനമുണ്ടാകും , ഇത് എൻറെ വാക്കാണ് അറിയാമല്ലോ
രമ വെറും വാക്ക് പറയാറില്ല "
അല്പം സ്വരം കടുപ്പിച്ചു തന്നെ രമ പറഞ്ഞു.
ലിഫ്റ്റിൽ കയറിയ ശേഷവും അൽപ സമയം മൗനം മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ.
എന്തോ പറയാൻ ഒരുങ്ങിയ എന്നെ തടഞ്ഞു കൊണ്ട് രമ വീണ്ടും പറഞ്ഞു,
"ജോണിക്ക് ആര്യാ ദേവി എന്ന സ്ത്രീയുമായി കിടക്കണം എന്ന് ഒരു നിർബന്ധവുമില്ല അവൻ വരുന്നത് എന്നെ കാണാനും എന്നെ അനുഭവിക്കാനും ആണ് .. പക്ഷേ നീ ഒന്ന് പരിചയപ്പെട്ട് ഇരിക്കുന്നത് നല്ലതായിരിക്കും .. അത്ര മാത്രമേ എനിക്കിപ്പോൾ പറയുവാൻ പറ്റൂ കൂടുതൽ കാര്യങ്ങൾ എന്നോട് നീ ചോദിക്കരുത് "
പാർക്കിംഗ് ഏരിയയിലേക്ക് ലിഫ്റ്റ് ചെന്ന് നിൽക്കുന്നത് വരെ ഞങ്ങൾ പിന്നീട് ഒന്നും സംസാരിച്ചില്ല.
ഇതിനിടയിൽ മൊബൈലിലേക്ക് വന്നു കൊണ്ടിരുന്ന കോളുകൾ രമ കട്ട് ചെയ്തു കൊണ്ടിരുന്നു.
ഒറ്റ നോട്ടത്തിൽ തന്നെ പോലീസിൽ ആണെന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ .. ഒരു 35 വയസ്സിനു മുകളിൽ പ്രായം കാണും .. പറ്റെ വെട്ടിയ മുടിയുടെ വശങ്ങൾ .. ക്ലീൻ ഷേവ് ഒപ്പം നല്ല കട്ടി മീശയും. കറുത്ത നിറം ആണെങ്കിലും ധരിച്ചിരിക്കുന്ന കറുത്ത ടീ ഷർട്ട് ശരീരത്തോട് ചേർന്നു കിടക്കുന്നു .. കയ്യിലെ മസിലുകൾ പെരുപ്പിച്ച് ഷോ കാണിക്കാൻ എന്നോണം ടീ ഷർട്ട് കൈ അല്പം തെറുത്തു കയറ്റി വെച്ചിരിക്കുകയാണ്
. അയാളുടെ മുഖത്തെ സ്ഥായിയായ ഭാവം രൗദ്രം
💬 Comments
View all comments