Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
ജോണിയെ നോക്കി രമ പറഞ്ഞു ,
"ജോണി ആദ്യമായിട്ടല്ലേ വരുന്നത് വീടൊക്കെ ഒന്ന് കാണട്ടെ ... വരൂ "
"ഹേ .. ആദ്യമാണ്. വീടും പരിസരവും എല്ലാം ഒന്ന് വിശദമായി ചുറ്റി കറങ്ങി കാണണം ... "
സോഫയിൽ കൈകളൂന്നി എഴുന്നേറ്റ് മസിലുകൾ ഒന്നു കൂടി പെരുപ്പിച്ചു കൊണ്ട് ജോണി പറഞ്ഞു.
"എങ്കിൽ നീ ഇവിടെ ഇരിക്കൂ ഞാൻ ജോണിയെ എല്ലാം ഒന്ന് വിശദമായി കാണിച്ചിട്ട് വരാം ..."
എന്നെ നോക്കി കണ്ണിറുക്കി രമ പറഞ്ഞു.
"അല്ല കൂട്ടുകാരി കൂടി വരുന്നത് കൊണ്ട് എനിക്ക് വിരോധമൊന്നുമില്ല കേട്ടോ .. ആര്യാദേവിയും സ്ഥലങ്ങളൊക്കെ ഒന്ന് കാണട്ടെ "
ഊറിച്ചിരിച്ചുകൊണ്ട് എന്നെ നോക്കി ജോണി പറഞ്ഞു.
"ആര്യ ദേവിക്ക് ഈ സ്ഥലങ്ങൾ കണ്ടിട്ട് ഒരു പ്രയോജനവുമില്ല .. നീ സ്ഥലം കണ്ടിട്ട് , അവളോട് സംസാരിക്കാൻ ഉള്ളത് സംസാരിച്ചിട്ട് വേഗം പോകാൻ നോക്ക് .. "
ഗൗരവത്തിലുള്ള രമയുടെ മറുപടിയിൽ ഒന്നും മിണ്ടാതെ ജോണി അവൾക്ക് പുറകെ പോയി.
'രമേ ....'
എന്റെ പിൻ വിളിയിൽ ഒന്ന് പിന്നോക്കം വന്നു കൊണ്ട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചിട്ട് രമ ജോണിയുടെ കൂടെ പോയി.
ജോണിയെ വീട് കാണിക്കലല്ല ഉദ്ദേശമെന്ന് എനിക്കും അവരുടെ യഥാർത്ഥ ഉദ്ദേശം എനിക്ക് മനസ്സിലായി എന്ന് അവർക്കും വ്യക്തമായിരുന്നു.
സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു .. വീട്ടിൽ നിന്നും ഇറങ്ങിയിട്ട് നേരം കുറച്ച് ആവുകയും ചെയ്തു. എന്താണ് ചെയ്യേണ്ടത് ആരോടും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയാൽ എന്തു സംഭവിക്കും. ബാഗിൽ ഇരുന്ന മൊബൈലെടുത്ത് ജിജോയെ ഒന്ന് വിളിക്കണം എന്ന് മനസ്സ് പലതവണ കൊതിച്ചു. പക്ഷേ എന്ത് സംഭവിച്ചാലും അവനെ വിളിക്കരുത് എന്ന് തലേ രാത്രിയിൽ അവൻ നൽകിയ കർശന നിർദേശം പാലിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
രമയുടെ വീടിൻറെ ലിവിങ് റൂമിന്റെ പകുതി ഭാഗം വിശാലമായ കർട്ടൻ ഉപയോഗിച്ച് തിരിച്ചിരിക്കുകയാണ്.
കർട്ടണ് അപ്പുറമാണ് ഡൈനിങ് ടേബിൾ .. അവിടെ നിന്നും മാസ്റ്റർ ബെഡ് റൂമിലേക്കും മുകളിലേക്കും പോകുന്ന വഴികൾ. മുകളിലാണ് കുട്ടികളുടെ റൂം സെറ്റ് ചെയ്തിരിക്കുന്നത്. രമ ജോണിയെയും കൊണ്ടു
💬 Comments
View all comments