Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
.. പോട്ടെ സാരമില്ല കൂട്ടുകാരിയുടെ കൂടെ ഇരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അങ്ങനെ ആയിക്കോട്ടെ "
"എവിടെ ഇരുന്നാൽ എന്താടാ നമ്മൾ പോകുന്നത് ഒരു സ്ഥലത്തേക്ക് അല്ലേ .. ?"
രമയുടെ മറുപടി അയാളെ നിശബ്ദനാക്കി.
ആർ പീ മാളിൽ നിന്നും പുറത്തേക്കിറങ്ങി ജെറോം നഗറിലെ ട്രാഫിക് ബ്ലോക്കിന് ഇടയിൽ കൂടി പതുക്കെ കാർ നീങ്ങുന്നതിനിടയിൽ മുന്നിലെ റിയർ വ്യൂ മിററിൽ കൂടി എന്നെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു ,
"കൂട്ടുകാരി എന്താണ് മൗനമായി ഇരിക്കുന്നത് .. എൻറെ പേരോ നാടോ എന്തെങ്കിലും ഒക്കെ ഒന്നു ചോദിക്കൂ "
"എനിക്കറിയാം രമ പറഞ്ഞിരുന്നു പേര് ജോണി ജോലി പോലീസ് സബ് ഇൻസ്പെക്ടർ "
ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞൊപ്പിച്ചു.
"ആഹാ കൂട്ടുകാരി എന്നിട്ട് എല്ലാം വിശദമായി പറഞ്ഞു തന്നോ ?"
കണ്ടിട്ട് 15 മിനിറ്റോളം ആയെങ്കിലും ആദ്യമായി മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർത്തിക്കൊണ്ട് മിററിൽ
നോക്കിക്കൊണ്ട് തന്നെ അയാൾ ചോദിച്ചു.
"അങ്ങനെ എല്ലാമൊന്നും വിശദമായി പറഞ്ഞുതന്നിട്ടില്ല അത് അറിയേണ്ട ആവശ്യവും എനിക്കില്ല ഇങ്ങനെയൊരാൾ താഴെ കാത്തു നിൽക്കുന്നു എന്ന് ഞാനറിയുന്നത് തന്നെ ലിഫ്റ്റിലേക്ക് കയറുവാൻ പോകുന്നതിനു തൊട്ടു മുമ്പാണ് "
ഇത്തവണ എൻറെ സ്വരം കുറച്ച് കടുപ്പത്തിലായിരുന്നു.
"ഹേ .. ആദ്യം കണ്ട പോലെയല്ലല്ലോ നന്നായി സംസാരിക്കുന്നുണ്ടല്ലോ അതും അല്പം കടുപ്പിച്ചു തന്നെ .. "
ജോണി അയാളുടെ ചോരക്കണ്ണുകൾ ഉപയോഗിച്ച് മിററിൽ കൂടി എന്നെത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
"അതു പിന്നെ എൻറെ അല്ലേ കൂട്ടുകാരി മുല്ലപ്പൂമ്പൊടിയേറ്റുകിടക്കുമ്പോൾ അല്പം ഗുണം കാണാതിരിക്കുമോ "
രമ ചിരിച്ചു കൊണ്ട് പറഞ്ഞു.
💬 Comments
View all comments