0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4678

തലയിടിച്ചു  റോഡിലേക്ക്  വീണു.

കാർ  നിർത്താതെ  ഓടിച്ചു  പോയി.

ഇത്‌  കണ്ട  ആ  പെൺകുട്ടി  തലക്ക്  കൈവെച്ചു  നിന്നു. ഞാൻ  അയാളുടെ  അടുത്തേക്ക്  ഓടി ചെന്നു.  കയ്യിലും കാലിലും മുറിവുകൾ ഉണ്ടായിരുന്നു.

" ചേട്ടാ  ..... ചേട്ടാ "

ഞാൻ  അയാളെ  വിളിച്ചു  നോക്കി. അയാൾക്ക്  ബോധം നഷ്ടമായിരുന്നു . കൈ പിടിച്ചു നോക്കിയപ്പോൾ  പാൽസ് ഉണ്ടായിരുന്നു.

" അയ്യേ  എന്താ  ചെയ്യുക .......  ദൈവമേ  "

അവിടേക്ക്  വന്ന  ആ  പെൺകുട്ടി പിറുപിറുത്തു.

" എന്തെങ്കിലും ചെയ്യ് "

അവൾ വെപ്രാളപെട്ടു.

ഞാൻ  ഫോൺ എടുത്തു  ആംബുലൻസ്  വിളിച്ചു.  ഉടൻ തന്നെ  ആംബുലൻസ്  വന്നു.

അവൾ  ആംബുലൻസിൽ കൂടെ കയറി. ഞാനും  കയറി. അപ്പോയെക്കും  അയാൾക്ക് ബോധം  വന്നു.  അവൾ  അയാളോട്  എന്തക്കയോ  ചോദിക്കുന്നുണ്ടായിരുന്നു.  അയാൾ  മറുപടി  പറഞ്ഞു  തുടങ്ങിയപ്പോൾ  എനിക്ക്  ആശ്വാസം അയി ... വലിയ  കുഴപ്പം  ഒന്നും  ഇല്ലെന്ന്  തോന്നുന്നു.

"സോറി  അങ്കിൾ  എന്റെ  തെറ്റ്  ആണ്‌ "

അവൾ  പറഞ്ഞു  കൊണ്ടിരുന്നു.

" കുഴപ്പമില്ല  മോളെ.............. മോൾ  എനിക്ക്  വേണ്ടി  ഒരു  ഉപകാരം  ചെയ്താൽ  മതി.  ഞാൻ  മരിച്ചില്ലെങ്കിൽ ഈ  ആക്സിഡന്റിന്റെ കാര്യം  എന്റെ വീട്ടിൽ  അറിയിക്കരുത്.....  "

" അങ്കിൾ  എന്താ ഈ  പറയുന്നത്  അങ്കിളിനു കുഴപ്പം ഒന്നും  ഇല്ല "

" ഇല്ല മോളെ .....  മോൾ  വീട്ടിൽ  അറിയിക്കരുത് "

" ഇല്ല അങ്കിൾ  ഞാൻ  അറിയിക്കില്ല "

അയാളോട്  അത് പറഞ്ഞിട്ട് അവൾ  എന്നെ നോക്കി. ഞാനും  അവളെ  നോക്കി.

" മോളെ  കയ്യിൽ  പേപ്പറും പേനയും ഉണ്ടോ "

അയാൾ വീണ്ടും  ചോദിച്ചു.

" എന്തിനാ  അങ്കിൾ "

" നോക്ക്  മോളെ "

" എന്റെ കയ്യിൽ  പേപ്പർ  ഒന്നും  ഇല്ല...... അങ്കിൾ  പറഞ്ഞോ ..... ഫോണിൽ  ടൈപ്പ് ചെയ്യാം "

അയാൾ അയാളുടെ  ഫോണിന്റെ പാസ്സ് വേർഡും. ക്ലോഡ് ഐഡിയും മറ്റും  പറഞ്ഞു  കൊടുത്തു. പിന്നെ  പോക്കറ്റിൽ  നിന്നും  കീ എടുത്ത് അവളുടെ  കയ്യിൽ  കൊടുത്ത  ശേഷം അയാൾ  പറഞ്ഞു.

" ഇത്‌ 

💬 Comments

View all comments