0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4679

ഞാൻ  ഇപ്പോൾ  സ്റ്റേ ചെയ്യുന്ന  ഫ്ലാറ്റിന്റെ കീ ആണ്‌... അവിടെ  എന്റെ പേർസണൽ  ഫോണും  ലാപ്ടോപ്പും  മറ്റും  ഉണ്ട്‌ . മോൾ  അതിന്റ രണ്ടിന്റെയും  ഡാറ്റസ് ക്ലിയർ ചെയ്യണം.  ബ്രൗസ് ഹിസ്റ്ററി പേർസണൽ ഫയൽസ് എല്ലാം ............ "

അയാൾ  അങ്ങനെ  പറഞ്ഞപ്പോൾ  എനിക്ക്  നല്ല  ചിരി വന്നു. ഏതോ  ട്രോളിൽ  കണ്ടത്  പോലെ  ഉണ്ട്‌. പക്ഷെ  അവളോട്  സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ  അയാൾക്ക്  ഫിക്സ് വരാൻ  തുടങ്ങി. അയാൾ  കാലും കയ്യും ഇട്ട് അടിക്കാൻ  തുടങ്ങി. ഞാൻ  അയാൾ അവൾക്ക്  കൊടുത്ത  കീ  വാങ്ങി അയാളുടെ  കൈയിൽ പിടിപ്പിച്ചു.

അപ്പോയെക്കും ആംബുലൻസ് ചാക്കയിൽ ഉള്ള  ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തിയിരുന്നു. ക്യാഷ്വലിറ്റി,ലാബ്സ്, സ്കാനിംഗ് എം ർ ഐ, ഒടുവിൽ ഐ സി യു ഹോസ്പിറ്റൽ പ്രൊസ്സസ് എല്ലാം കഴിഞ്ഞു.

ആ  പെൺകുട്ടിയുടെ നിർബന്ധപ്രേകരം അയാളുടെ  വീട്ടിൽ  ഞങ്ങൾ  വിവരം  അറിയിച്ചില്ല. അയാൾ  അവളുടെ  കയ്യിൽ  കൊടുത്ത എടിഎം ഉപയോഗിച്ച്  ഹോസ്പിറ്റലിലെ  ചെറിയ  ബില്ലുകൾ  എല്ലാം  അടച്ചു. ഞങ്ങൾ  ഒരുമിച്ചു വർക്ക്‌ ചെയ്യുന്നവർ ആണെന്ന്  ഹോസ്പിറ്റലിൽ പറഞ്ഞു.

എല്ലാം കഴിഞ്ഞപ്പോൾ  ഡോക്ടർ ഞങ്ങളെ  വിളിപ്പിച്ചു.

" പേടിക്കാൻ  ഒന്നും  ഇല്ല... പുറമെ  ഉള്ള  മുറിവുകളെ ഉള്ളു.  തലക്കുള്ളിൽ  ചെറുതായി ബ്ലഡ്‌ ക്ലോട്ട് ആയിട്ടുണ്ട്..  അത്  കഴിവാതും മരുന്ന് കൊണ്ട്  തന്നെ  അലിയിച്ചു കളയാം... പറ്റിയില്ലെങ്കിൽ  സർജറി വേണ്ടി  വരും. "

ഐ സി യു  ആഞ്ചം നിലയിൽ ആയിരുന്നു. നാലാം  നിലയിലെ വെയ്റ്റിംഗ് ഏരിയയിൽ ഞങ്ങൾ  ഇരിക്കുക  ആണ്‌.  വിസിറ്റിംഗ് ടൈമിലോ  അല്ലെങ്കിൽ  എന്തെങ്കിലും  എമർജൻസി വരുക ആണെങ്കിലോ  ലിഫ്റ്റിൽ നിൽക്കുന്ന  സെക്യൂരിറ്റി വന്ന്  പറയും.  പിന്നെ  ഇവിടെത്തെ  വിസിറ്റിംഗ് ടൈം രാവിലെ  10 മണിക്ക്  ശേഷവും പിന്നെ  5 മണിക്ക്  ശേഷവും  ആയിരിക്കും.

" ഇവിടെ  ഇങ്ങനെ  ഇരിക്കാനാണോ  പ്ലാൻ........ അയാളുടെ  വേണ്ടപ്പെട്ടവരെ അറിയിച്ചു  നമ്മുക്ക്  പോകാം.......  സർജറി വേണ്ടിവന്നാൽ  കോൺസെന്റ് ഒപ്പിടാൻ  അവർ  വേണമല്ലോ "

" വേണ്ടാ  അയാൾ  പറഞ്ഞത്  അല്ലെ .... നമുക്ക്  വെയിറ്റ് ചെയ്യാം ........ അല്ലെങ്കിൽ  താൻ  പോണെങ്കിൽ പൊക്കോ.

💬 Comments

View all comments