Chapter Title : കോയിൽലേഷൻ [Danmee]
നീ വരറാവുമ്പോൾ വിളിക്ക് "
ലീന മേഡം പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായില്ല. ന്യൂസ് കാണാൻ പറഞ്ഞത് കൊണ്ട് ഞാൻ ടീവിയിൽ ന്യൂസ് ചാനൽ വെച്ചു.
കോര സാറിന്റെ ബോഡി തിരുവന്തപുരം എയർപോർട്ടിൽ ആണ് വരുന്നത് അവിടെനിന്നും വിലാപയാത്രയായി സിറ്റിയിലേക്കും അവിടെ പൊതുദർശനവും പിന്നെ നാളെ ജന്മനാട്ടിലേക്ക് വിലാപയാത്ര. ശേഷം പൊതുദർശനത്തിന് ശേഷം അടക്കം.
ടീവിയിൽ എയർപോർട്ടിനുള്ളിലെയും പുറത്ത് റോഡിലെയും ദൃശ്യങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നു. ചാക്കയിൽ ജനം തടിച്ചു കൂടി നിൽക്കുന്നു. പുല്ല് പണിയായല്ലോ ഞാൻ മനസ്സിൽ വിചാരിച്ചു.
" അയ്യോ ഇനി എന്ത് ചെയ്യും "
അവൾ എന്നെ നോക്കി പറഞ്ഞു.
" എന്ത് ചെയ്യാൻ വൈകുന്നേരം വരെ സമയം ഉണ്ടല്ലോ അതിനുള്ളിൽ ഇത് കഴിയും. "
" അത് വരെ തന്റെ കൂടെ ഇവിടെ ഇരിക്കണോ "
" നീ അല്ലെ എന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നത്.... ഇപ്പോ എന്താ "
" അത് ഇവിടെത്തെ പണി പെട്ടെന്ന് കഴിഞ്ഞാൽ തിരിച്ചു ഹോസ്പിറ്റലിൽ പോകാം എന്ന ഞാൻ വിചാരിച്ചത് "
" ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല.... നീ നേരത്തെ എന്താ പറഞ്ഞത്.... വേണമെങ്കിൽ നെറ്റിൽ കാണാൻ അല്ലെ.... നേരത്തെ വിളിച്ചത് നിന്നെ കൾ വലിയ സുന്ദരിയാ എനിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്..... പിന്നെ ഞാൻ എന്തിന് നിന്റെ നേരെ തിരിയണം........ അല്ല നിനക്ക് എന്താ വെളിയിൽ പോകൻ കുഴപ്പം "
" ഞാൻ ഇങ്ങോട്ട് വരുന്നത് വീട്ടിൽ പറഞ്ഞിട്ടില്ല... എന്റെ ഒരു അമ്മാവൻ പാർട്ടിക്കാരൻ ആണ്. ചിലപ്പോൾ ഈ കുട്ടത്തിൽ
💬 Comments
View all comments