Chapter Title : കോഴിക്കോടൻ ഹലുവകൾ 1 [സൂഫി]
കാണിച്ചെങ്കിലും വലിയ മാറ്റം ഒന്നും ഉണ്ടായില്ല അങ്ങിനെയാണ് മരുമോൻ നാസർ വയനാട് ഒരു നാട്ടു വൈദ്യൻ ഉണ്ടെന്നു പറഞ്ഞത് അവിടെ കാണിക്കാം എന്ന് പറഞ്ഞെങ്കിലും കൊറോണ കാരണം എങ്ങോട്ടും പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഇപ്പോ ഏതായാലും ചെറിയ ഇളവുകൾ ഉള്ളതിനാൽ അവിടെ ഒക്കെ തുറന്നിട്ടുണ്ടെന്നാണ് കേട്ടത് അതാണ് ഇന്ന് തന്നെ അങ്ങോട്ട് പോവാമെന്നും കരുതിയത് ചായ കുടിച്ചു കഴിഞ്ഞപോയേക്കും ബാവുക്ക റെഡിയായി വന്നു പിന്നാലെയായി റംലയും വന്നു കറുത്ത പർദ്ദയും ചുവന്ന വട്ട മഫ്തയുമാണ് വേഷം
“ബാവുക്ക അല്ല ഞമ്മൾ ഡോക്ടറെ കാണിക്കാൻ തന്നെ അല്ലെ പോണത് “
“അതെന്താ ഇജ്ജ് അങ്ങിനെ ചോയിച്ചേ “
“ഒന്നുല റംലമ്മ അണിഞ്ഞൊരുങ്ങി വരുന്നത് കണ്ട് ചോയിച്ചതാ “ കരീംക്ക ചിരിച്ചു കൊണ്ട് പറഞ്ഞു ആ ചോദ്യം കേട്ട് മുൻവശത്തെ നിന്ന് എല്ലാവരും ചിരിച്ചു ഷാനു മോള് ഉമ്മയെ കളിയാക്കി കൊണ്ട് ചിരിച്ചു വാതിൽ പൊളിയിൽ നിന്ന മരുമോൾ ഫസീലയുടെ മുഖത്തും ചിരി പൊട്ടി
“അതൊന്നും പറയേണ്ട കരീമെ വയനാട് പോവുന്നുണ്ട് പറഞ്ഞപ്പോ തുടങ്ങിയതാ ഓൾക്ക് മോളെ കാണനൊരു പൂതി “
“ആ ഹസി മോള് ഇപ്പോ വന്നിട്ട് കുറച്ചു ആയല്ലോ ഏതായാലും ആ വയികല്ലെ പോണത് അവിടെയും കേറാ അതാ നല്ലത് “
അതും പറഞ്ഞു എല്ലാരും യാത്ര പറഞ്ഞു കൊണ്ട് ബാവുക്കയും റംലയും ഇന്നോവയിൽ കയറി വണ്ടി വീടിന്റെ മുറ്റം കടന്നതും പിന്നിലെ ഗ്ലാസിലൂടെ നോക്കിയ കരീമിക്കയെ നോക്കി കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കൊണ്ട് റംല തന്നെ നേരത്തെ കളിയാക്കിയതിലുള്ള പ്രതിഷേധം അറിയിച്ചു ഇതൊന്നും
💬 Comments
View all comments